സ്‌കാര്‍ബറോ: വീടുകളില്‍ വളര്‍ത്തിയെടുത്ത പച്ചക്കറികളും മറ്റു സസ്യവിളകളും ഐസാക് രൂപം കൊടുത്ത കമ്മ്യൂണിറ്റി വെജിറ്റബിള്‍ ഗാര്‍ഡനില്‍ നിന്നുള്ള ഫലങ്ങളും സമൂഹത്തിനു കൂടി പ്രോത്സാഹനമാകുന്ന വിധത്തില്‍ മിതമായ നിരക്കില്‍ ലഭ്യമാക്കുന്നതിനും വേണ്ടി ഓഗസ്റ്റ് 24ന് രാവിലെ മുതല്‍ ദേവാലയങ്കണത്തില്‍ ഗാര്‍ഡന്‍ ഫെയര്‍ സംഘടിപ്പിക്കുന്നു. ആദ്യവിളകള്‍ ദേവാലയത്തില്‍ സമര്‍പ്പിക്കുന്ന പതിവിന്റെ ഭാഗമായാണിത്.
ഓരോരുത്തരുടേയും തോട്ടത്തിലെയും നേരത്തെ ഐസാക് ലഭ്യമാക്കിയ പച്ചക്കറിത്തൈകളില്‍ നിന്നുള്ള വിളകളുടെയും ഒരുഭാഗം ഗാര്‍ഡന്‍ ഫെയറിലേക്കു നല്‍കുവാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും പങ്കെടുക്കാവുന്നതാണ്.
ചീര, വിവിധയിനം പയര്‍ വര്‍ഗ്ഗങ്ങള്‍, കോവല്‍, പാവയ്ക്ക, പടവലങ്ങ, എരിവുള്ള മുളകിനങ്ങള്‍ തുടങ്ങിയവക്കു ഏറെ ആവശ്യക്കാരുണ്ട്. കൂടാതെ, കാപ്സിക്കം, കാബേജ്, കാരറ്റ്, കെയ്ല്‍, ഗ്രീന്‍ ഒനിയന്‍, സ്‌ക്വാഷ്, സൂക്കിനി, ക്യൂക്കുംബര്‍ തുടങ്ങിയവയും മാതൃവേദിയും പിതൃവേദിയും ഒപ്പം ഐസാക് ടൊറന്റോ സെന്ററും ചേര്‍ന്ന് ഞായറാഴ്ച രാവിലെ 8.30 മുതല്‍ 12.30 വരെ ഒരുക്കുന്ന ഈ ഫെയറില്‍ വില്പനയിലൂടെ സ്വരൂപിക്കുന്ന ഒരു വിഹിതം ഭക്ഷ്യ സുരക്ഷാ പദ്ധതിക്കായി സ്‌കാര്‍ബറോയിലെ പൊതുസമൂഹത്തിനുകൂടി ലഭ്യമാക്കുന്നതിനും ലക്ഷ്യമിടുന്നുണ്ട്.