കോളജ് പ്രവേശനം ലഭിച്ച 20,000 ഇന്ത്യൻ വിദ്യാർത്ഥികളെ 'കാണ്മാനില്ല'

കാനഡയിൽ ഉപരിപഠനത്തിന് പ്രവേശനം ലഭിക്കുകയും വിസ അനുവദിക്കുകയും ചെയ്ത ഏകദേശം 20,000 ഇന്ത്യൻ വിദ്യാർത്ഥികളെ 'കാണ്മാനില്ലെ'ന്ന് കനേഡിയൻ സർക്കാർ.
വിദ്യാർത്ഥി വിസ ലഭിച്ച ഇവരെ ബന്ധപ്പെട്ട കോളജുകളും സർവകലാശാലകളും 'നോ ഷോ' എന്ന വിഭാഗത്തിൽ പെടുത്തിയിരിക്കുകയാണെന്ന് കാനഡയിലെ ഇമിഗ്രേഷന്‍, റെഫ്യൂജീസ്, സിറ്റിസണ്‍ഷിപ്പ് വകുപ്പിന്റെ പക്കലുള്ള കണക്കുകൾ ഉദ്ധരിച്ച് 'ദ് ഗ്ലോബ് ആന്‍ഡ് മെയില്‍' റിപ്പോർട്ട് ചെയ്യുന്നു.
കനേഡിയൻ ഇമ്മിഗ്രേഷൻ വകുപ്പിന്റെ വ്യവസ്ഥകൾ പ്രകാരം കോളജുകൾ വർഷത്തിൽ രണ്ട് വട്ടം രാജ്യത്ത് ഉപരിപഠനത്തിന് അനുമതി ലഭിച്ച വിദ്യാർഥികൾ കോളജുകളിൽ കൃത്യമായി  ഹാജരാകുന്നുണ്ടോ എന്ന് അറിയിക്കണം. ഈ കണക്കെടുപ്പിൽ കണ്ടെത്തിയത് ലോകത്താകമാനം നിന്ന് കാനഡയിൽ പഠനവിസ നേടിയ ഏകദേശം 50,000 വിദ്യാർത്ഥികളെ 'കാണ്മാനില്ലെ'ന്നാണ്. ഇത് കാനഡയിൽ പഠനത്തിന് അനുമതി ലഭിച്ച ആകെ അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ 6.9 ശതമാനം  വരും. മൊത്തം ഇന്ത്യന്‍  വിദ്യാര്‍ഥികളുടെ 5.4 ശതമാനവും.
2014-ല്‍ നടപ്പിലാക്കിയ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് കംപ്ലയന്‍സ് വ്യവസ്ഥ വ്യാജവിദ്യാര്‍ഥികളെ കണ്ടെത്തുന്നതിനും സംശയാസ്പദമായ രീതിയിൽ പ്രവർത്തിക്കുന്ന സ്‌കൂളുകള്‍ തിരിച്ചറിയാന്‍ പ്രവിശ്യകളെ സഹായിക്കുന്നതിനുമായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. 2024 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കോളജുകളും സര്‍വകലാശാലകളും 144 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളെക്കുറിച്ച് ഐആര്‍സിസിക്ക് റിപ്പോര്‍ട്ട് ചെയ്തു.
ഈ റിപ്പോർട്ട് പ്രകാരം ഫിലിപ്പീന്‍സിൽ നിന്നുള്ള 2.2 ശതമാനം (688 പേർ), ചൈനയിൽ നിന്നുള്ള 6.4 ശതമാനം (4,279 പേർ), ഇറാനിൽ നിന്ന് 11.6 ശതമാനം (1,848 പേർ), റുവാണ്ടയിൽ നിന്ന് 48.1 ശതമാനം (802 പേര്‍) എന്നിങ്ങനെയാണ് ഏറ്റവുമേറെ 'നോ ഷോ' വിദ്യാർത്ഥികളുടെ തോത്.
സര്‍വകലാശാലകളിലും ചേര്‍ന്ന 49,676 അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ അവരുടെ വിസയുടെ നിബന്ധനകള്‍ പാലിക്കുന്നതിലും പഠനത്തിനായി ഹാജരാകുന്നതിലും പരാജയപ്പെട്ടുവെന്ന് ഐആര്‍സിസി കണക്കുകള്‍ പറയുന്നു. അതിനു പുറമെ, 23,514 അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ അവസ്ഥ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കോളജുകളും സര്‍വകലാശാലകളും പരാജയപ്പെട്ടിട്ടുമുണ്ട്.  ഐആര്‍സിസി രേഖകൾ പ്രകാരം ഇത് മൊത്തം വിദ്യാർത്ഥികളുടെ 3.3 ശതമാനമാണ്.
വിദ്യാർത്ഥി വിസ സംവിധാനത്തിന്റെ ദുരുപയോഗം കുറയ്ക്കുന്നതിനുള്ള ഒരു മാര്‍ഗം അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ കാനഡയിലേക്ക് വരുന്നതിനുമുമ്പ് മുന്‍കൂട്ടി ഫീസ് അടയ്ക്കണമെന്ന് ആവശ്യപ്പെടുക എന്നതാണെന്ന് മുന്‍ ഫെഡറല്‍ സാമ്പത്തിക ശാസ്ത്രജ്ഞനും കുടിയേറ്റ വിദഗ്ദ്ധനുമായ ഹെന്റി ലോട്ടിന്‍ പറഞ്ഞു.
കാനഡയിലെ ഡസന്‍ കണക്കിന് കോളേജുകൾ കാനഡ-യുഎസ് അതിര്‍ത്തിയിലൂടെ നടക്കുന്ന മനുഷ്യക്കടത്തിൽ ഉൾപ്പെട്ടിട്ടുണ്ടാവാമെന്ന സംശയമാണ് ഉയരുന്നത്. ഇങ്ങനെ അനധികൃതമായി ആളുകളെ കൊണ്ടുപോകുന്നതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഇന്ത്യയിലെ രണ്ട് 'സ്ഥാപനങ്ങൾ' അന്വേഷണ വിധേയമാണെന്ന് ഇന്ത്യന്‍ നിയമപാലകര്‍ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.
ഇന്ത്യയിൽ നിന്ന് പഠനത്തിനായി കാനഡയിൽ എത്തിയവരടക്കം ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഈ സംഘങ്ങളുടെ സഹായത്തോടെ നിയമവിരുദ്ധമായി അമേരിക്കയിലേക്ക് അതിര്‍ത്തി കടന്നതായി ആരോപിക്കപ്പെടുന്നു.
ഇതുസംബന്ധിച്ചുള്ള അന്വേഷണങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ തേടുന്നതിനായി ഇന്റര്‍നാഷണല്‍ പൊലീസിംഗ് ലെയ്സൺ  ഓഫീസര്‍മാര്‍ വഴി ഇന്ത്യയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ആര്‍സിഎംപി പ്രസ്താവനയില്‍ പറഞ്ഞു.
തങ്ങൾക്ക് പ്രവേശനം ലഭിച്ച സ്‌കൂളുകളില്‍ നിന്ന് പുറത്തുപോയ ഇന്ത്യന്‍ വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും അതിര്‍ത്തി കടന്ന് യുഎസിലേക്ക് കടന്നിട്ടുണ്ടാകില്ലെന്നും ഇപ്പോഴും കാനഡയില്‍ ജോലി ചെയ്യുകയും ഇവിടെ സ്ഥിരതാമസമാക്കാന്‍ ശ്രമിക്കുകയും ചെയ്യുകയായിരിക്കാമെന്നുമാണ് ഇന്റഗ്രേറ്റീവ് ട്രേഡ് ആന്‍ഡ് ഇക്കണോമിക്‌സ് എന്ന കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ സ്ഥാപകനായ ലോട്ടിന്‍ പറയുന്നത്.
കനേഡിയന്‍ കോളജുകളിലും സർവകലാശാലകളിലും വിശാലമായ അര്‍ഥത്തില്‍ വിദ്യാര്‍ഥി വിസ ഉടമകളില്‍ കുറഞ്ഞത് 10 ശതമാനമെങ്കിലും ഐആർസിസിക്ക് സമർപ്പിക്കപ്പെട്ട കണക്കുകളില്‍ പെടുന്നില്ലെന്ന് ഇത് കാണിക്കുന്നുവെന്ന് ലോട്ടിന്‍ പറഞ്ഞു. കൃത്യമായ ഡേറ്റയുള്ള കോളജുകളുടെ കാര്യത്തിലും വിദ്യാര്‍ഥി വിസ ഉടമകള്‍ എവിടെയാണെന്നതിനെക്കുറിച്ച് ചോദ്യങ്ങളുണ്ടെന്ന് ലോട്ടിന്‍ പറയുന്നു.
വിദ്യാർത്ഥി വിസാ ദുരുപയോഗം തടയുന്നതിനായി ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലര്‍ നവംബറില്‍ അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്കുള്ള നിയമങ്ങള്‍ കര്‍ശനമാക്കിയിരുന്നു. എല്ലാ ആറുമാസവും അവരെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുന്നതില്‍ പരാജയപ്പെടുന്ന കോളജുകളെയും സര്‍വകലാശാലകളെയും ഒരു വര്‍ഷം വരെ അന്താരാഷ്ട്ര വിദ്യാര്‍ഥികളെ സ്വീകരിക്കുന്നതില്‍ നിന്ന് വിലക്കുന്നതിനെക്കുറിച്ചാണ് ഇപ്പോൾ ആലോചന.
കനേഡിയന്‍ കോളജിലോ സര്‍വകലാശാലയിലോ പഠനാനുമതി ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന പഠന പെര്‍മിറ്റുകളുടെ നിബന്ധനകള്‍ പാലിക്കാത്തതായി തോന്നുന്ന വിദ്യാര്‍ഥികളെ സംബന്ധിച്ച് ഐആര്‍സിസി കൂടുതല്‍ പരിശോധനകള്‍ നടത്തുന്നുണ്ട്. "വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള താത്ക്കാലിക റസിഡന്റ് വിസകള്‍ ഉള്ളവരെ ചൂഷണം ചെയ്യുന്നതിന്റെ തോത് ഉയർന്നതായി കണ്ടുവരുന്നുണ്ടെന്നാണ് മാർക്ക് മില്ലർ പറയുന്നത്.
ആഗോള കുടിയേറ്റ പ്രതിസന്ധിയുടെ  പശ്ചാത്തലത്തില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങളുടെയും പ്രതിസന്ധികളുടെയും എണ്ണം, വര്‍ധിച്ചുവരുന്ന വിസ ദുരുപയോഗവും വഞ്ചനയും, സംഘടിത മനുഷ്യക്കടത്തുമെല്ലാം  കണക്കിലെടുക്കുമ്പോൾ ഒരുകാലത്ത് കുറഞ്ഞ അപകടസാധ്യതയുള്ളതായി കരുതപ്പെട്ടിരുന്ന താത്ക്കാലിക താമസ പരിപാടി ഇപ്പോള്‍ ഉയര്‍ന്ന അപകടസാധ്യതയുള്ളതായി വിലയിരുത്തപ്പെടുന്നുവെന്നാണ് മില്ലറുടെ വക്താവ് റെനി ലെബ്ലാങ്ക് പ്രോക്ടര്‍ പറയുന്നത്.
സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയും ഇമിഗ്രേഷന്‍ വകുപ്പും അ്ന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ എണ്ണം എങ്ങനെ ട്രാക്ക് ചെയ്യുന്ന എന്നതിലുള്ള വ്യത്യാസവും ഇന്നൊരു പ്രശ്നമാണ്. ജനസംഖ്യ കണക്കാക്കുന്നതിന് അതിന്റേതായ രീതിശാസ്ത്രമുള്ള സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ ഏപ്രിലില്‍ ഒരു ദശലക്ഷത്തിലധികം സാധുവായ വിദ്യാര്‍ഥി വിസ ഉടമകളുണ്ടെന്ന് സൂചിപ്പിക്കുന്നു. എന്നാല്‍ എന്റോള്‍മെന്റ് പരിശോധിക്കുന്ന ഐആര്‍സിസി ഡേറ്റയില്‍ അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ എണ്ണം അതിലും വളരെ കുറവാണ്. മെച്ചപ്പെട്ടതും കൂടുതല്‍ സുതാര്യവുമായ ഡേറ്റ ആവശ്യമുണ്ടെന്നാണ് ഇത് കാട്ടുന്നതെന്ന് ലോട്ടിൻ ചൂണ്ടിക്കാട്ടുന്നു.
ഇമിഗ്രേഷന്‍ സംവിധാനം തെറ്റായി കൈകാര്യം ചെയ്തതിന് കണ്‍സര്‍വേറ്റീവ് ഇമിഗ്രേഷന്‍ നിരൂപകനായ ടോം കെമിക് സര്‍ക്കാരിനെ കുറ്റപ്പെടുത്തി. വിദ്യാര്‍ഥി അപേക്ഷകരേക്കാള്‍ വിദേശ ഏജന്റുമാരോ കണ്‍സള്‍ട്ടന്റുമാരോ ആണ് പഠന പെര്‍മിറ്റുകളുടെ ദുരുപയോഗത്തിന് പിന്നിലെന്ന് വിന്നിപെഗ് ഇമിഗ്രേഷന്‍ അഭിഭാഷകന്‍ ഡേവിഡ് മാറ്റാസും പറയുന്നു.കോളജ് പ്രവേശനം ലഭിച്ച 20,000 ഇന്ത്യൻ  
വിദ്യാർത്ഥികളെ 'കാണ്മാനില്ല'

ഇമിഗ്രേഷന്‍ സംവിധാനം തെറ്റായി കൈകാര്യം ചെയ്തതിന് കണ്‍സര്‍വേറ്റീവ് ഇമിഗ്രേഷന്‍ നിരൂപകനായ ടോം കെമിക് സര്‍ക്കാരിനെ കുറ്റപ്പെടുത്തി. വിദ്യാര്‍ഥി അപേക്ഷകരേക്കാള്‍ വിദേശ ഏജന്റുമാരോ കണ്‍സള്‍ട്ടന്റുമാരോ ആണ് പഠന പെര്‍മിറ്റുകളുടെ ദുരുപയോഗത്തിന് പിന്നിലെന്ന് വിന്നിപെഗ് ഇമിഗ്രേഷന്‍ അഭിഭാഷകന്‍ ഡേവിഡ് മാറ്റാസും പറയുന്നു

കോളജ് പ്രവേശനം ലഭിച്ച 20,000 ഇന്ത്യൻ  വിദ്യാർത്ഥികളെ \'കാണ്മാനില്ല\'