ആര്‍ എസ് എസിനെ നിരോധിക്കണം; ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തണം: എന്‍ഡിപി നേതാവ് ജഗ്മീത് സിങ്

ആര്‍ എസ് എസിനെ നിരോധിക്കണം; ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തണം: എന്‍ഡിപി നേതാവ് ജഗ്മീത് സിങ്


ടൊറന്റോ: ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കെ കനേഡിയന്‍ സിഖ് നേതാവ് ജഗ്മീത് സിംഗ് ആര്‍ എസ് എസിനെ നിരോധിക്കണമെന്നും ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.

ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കനേഡിയന്‍ മണ്ണില്‍ കൊലപ്പെടുത്തിയതില്‍ ചില ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്ക് പങ്കുണ്ടെന്നു റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസ് (ആര്‍സിഎംപി) ആരോപിച്ചതിനെ തുടര്‍ന്നാണിത്. ഇന്ത്യ ആരോപണങ്ങള്‍ നിഷേധിച്ചു, ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ക്ക് കനേഡിയന്‍ സര്‍ക്കാരിനോട് തെളിവ് ആവശ്യപ്പെടുകയും അവര്‍ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് അഭയം നല്‍കുകയും വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്നും ആരോപിച്ചു.

ഖാലിസ്ഥാന്‍ അനുകൂല നിലപാടുകള്‍ക്ക് പേരുകേട്ട ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി (എന്‍ഡിപി) നേതാവ് ജഗ്മീത് സിംഗ് പൊതു സുരക്ഷാ സമിതിയുമായി അടിയന്തര യോഗം ആവശ്യപ്പെട്ടു. 'ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്കെതിരെ ലിബറല്‍ ഗവണ്‍മെന്റ് കടുത്ത ഉപരോധം ഏര്‍പ്പെടുത്തണമെന്നും ഇവിടെ കാനഡയിലും മറ്റ് രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്ന അക്രമ, തീവ്രവാദ സംഘടനയായ ആര്‍ എസ് എസിനെ കാനഡയിലും മറ്റ് രാജ്യങ്ങളിലും നിരോധിക്കണമെന്നും ആവശ്യപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. 

ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാരിനുള്ള പിന്തുണ നേരത്തെ പിന്‍വലിച്ച എന്‍ ഡി പി ഇന്ത്യയ്ക്കെതിരായ ആരോപണങ്ങള്‍ കനേഡിയന്‍ ഗവണ്‍മെന്റിനെ അറിയിച്ചിരുന്നു. മോഡി സര്‍ക്കാര്‍ കനേഡിയന്‍ വീടുകളില്‍ വെടിവയ്ക്കാനും കനേഡിയന്‍ ബിസിനസ്സുകള്‍ക്ക് നേരെ വെടിയുതിര്‍ക്കാനും കനേഡിയന്‍ക്കാരെ കൊല്ലാനും ക്രിമിനല്‍ ഘടകങ്ങളെ ഉപയോഗിക്കുന്നത് വളരെ ഗൗരവമുള്ളതാണെന്ന് അദ്ദേഹം ആരോപിച്ചു.

കനേഡിയന്‍ സുരക്ഷയെക്കുറിച്ച് ആഴത്തിലുള്ള ആശങ്കകളുണ്ടെന്നും രാജ്യത്തെ സംരക്ഷിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നും ജനങ്ങളെയും ജനാധിപത്യത്തെയും സുരക്ഷിതമായി നിലനിര്‍ത്താന്‍ സാധ്യമായതെല്ലാം ചെയ്യണമെന്നും എന്‍ ഡി പി നേതാവ് പറഞ്ഞു. സര്‍ക്കാര്‍  മുന്നോട്ടുവെച്ച നടപടികളോട് താന്‍ പ്രതിജ്ഞാബദ്ധനാണെന്നും ആര്‍ എസ് എസിനെ നിരോധിക്കണമെന്നും ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്ക് കടുത്ത ഉപരോധം ഏര്‍പ്പെടുത്തണമെന്നും സിംഗ് പറഞ്ഞു.

ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍ കാനഡ സഖ്യകക്ഷികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും എന്‍ ഡി പി നേതാവ് പറഞ്ഞു. ഇന്ത്യന്‍ സര്‍ക്കാര്‍ കണക്ക് പറയണമെന്നും മോഡി മോഡി സര്‍ക്കാര്‍ കണക്കു കൂട്ടണമെന്നും കനേഡിയന്‍ നേതാക്കളെന്ന നിലയില്‍ തങ്ങളെല്ലാവരും ഏകീകരിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മോഡിയെ അപലപിക്കുന്നതിലും കാനഡക്കാരെ സംരക്ഷിക്കുന്നതിലും അവരുടെ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കുന്നതിലും നാമെല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണം- അദ്ദേഹം പറഞ്ഞു.

കാനഡയുടെ ആവര്‍ത്തിച്ചുള്ള നിര്‍ബന്ധം വകവയ്ക്കാതെ ഇന്ത്യ സഹകരിക്കാന്‍ വിസമ്മതിച്ചതായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞതിന് പിന്നാലെയാണിത്. എന്നാല്‍, തങ്ങള്‍ ഉദ്ധരിച്ച തെളിവുകള്‍ ഹാജരാക്കാന്‍ കാനഡ വിസമ്മതിച്ചതായും ഇതൊരു രാഷ്ട്രീയ നാടകമല്ലാതെ മറ്റൊന്നുമല്ലെന്നും ഇന്ത്യ വാദിച്ചു.

കാനഡ വിദേശകാര്യ മന്ത്രി മെലാനി ജോളിയോട് ഇന്ത്യയ്ക്കെതിരായ ഉപരോധത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, ''എല്ലാം മേശപ്പുറത്തുണ്ട്'' എന്നായിരുന്നു മറുപടി.

ആര്‍ എസ് എസിനെ നിരോധിക്കണം; ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തണം: എന്‍ഡിപി നേതാവ് ജഗ്മീത് സിങ്