സീറോ മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമി ഇന്റര്‍ ചര്‍ച്ച് സോക്കര്‍ ടൂര്‍ണമെന്റ്

സീറോ മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമി ഇന്റര്‍ ചര്‍ച്ച് സോക്കര്‍ ടൂര്‍ണമെന്റ്


ടൊറന്റോ: സ്‌കാര്‍ബറോ സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ഇടവകയുടെ നേതൃത്വത്തിലുള്ള സീറോ മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമി ടൊറന്റോ 14 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കായി ഇന്റര്‍ചര്‍ച്ച് സോക്കര്‍ ടൂര്‍ണമെന്റ് ഓഗസ്റ്റ് 23ന് സ്‌കാര്‍ബോറോയിലെ റോണ്‍ വാട്‌സണ്‍ പാര്‍ക്കില്‍ സംഘടിപ്പിക്കുന്നു. കേരള കൃസ്ത്യന്‍ എക്യുമെനിക്കല്‍ ഫെല്ലോഷിപ്പിന്റെ കീഴില്‍ ഒന്റാരിയോയിലെ വിവിധ പള്ളികളില്‍ നിന്നായി 12 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ മലയാളി കൂട്ടായ്മയുടെ ശാക്തീകരണവും കുട്ടികളുടെ ശാരീരികവും സാമൂഹികവുമായ ഉന്നമനവും ലക്ഷ്യമിടുന്നു. 

ഒന്നാം സമ്മാനമായി ആയിരം ഡോളറും ട്രോഫിയും രണ്ടാം സ്ഥാനത്തെത്തുന്ന ടീമിന് 500 ഡോളറും ട്രോഫിയും മികച്ച കളിക്കാരന് ഗോള്‍ഡന്‍ ബൂട്ട്, മികച്ച ഗോളിക്ക് പ്രത്യേക പുരസ്‌ക്കാരങ്ങളും നല്‍കും. 

ഫുഡ് ഫെസ്റ്റിവല്‍, വിവിധ കലാപരിപാടികള്‍ എന്നിവയും അരങ്ങേറും. 

ഒന്റാരിയോയില്‍ വിവിധ നഗരങ്ങളില്‍ നിന്നായി ഇതിനകം 12 ടീമുകള്‍ ടൂര്‍ണമെന്റില്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.