ഫെഡറല്‍ മധ്യസ്ഥരുടെ അഭാവം: കാനഡ പോസ്റ്റും ജീവനക്കാരും തമ്മിലുള്ള ചര്‍ച്ച മാറ്റിവെച്ചു

ഫെഡറല്‍ മധ്യസ്ഥരുടെ അഭാവം: കാനഡ പോസ്റ്റും ജീവനക്കാരും തമ്മിലുള്ള ചര്‍ച്ച മാറ്റിവെച്ചു


ഓട്ടവ : കാനഡ പോസ്റ്റുമായി വെള്ളിയാഴ്ച ആരംഭിക്കാനിരുന്ന ചര്‍ച്ച ഫെഡറല്‍ മധ്യസ്ഥരുടെ അഭാവം മൂലം മാറ്റിവച്ചതായി കനേഡിയന്‍ യൂണിയന്‍ ഓഫ് പോസ്റ്റല്‍ വര്‍ക്കേഴ്‌സ് (CUPW) അറിയിച്ചു. 
നിലവില്‍ ഫെഡറല്‍ മധ്യസ്ഥര്‍ എയര്‍ കാനഡയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍  ഉള്‍പ്പെട്ടിരിക്കുന്നതിനാലാണ് കാനഡ പോസ്റ്റു ജീവനക്കാരുമായുള്ള ചര്‍ച്ച മാറ്റിവച്ചതെന്ന് ഏകദേശം 55,000 തപാല്‍ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന CUPW പ്രസിഡന്റ് ജാന്‍ സിംപ്‌സണ്‍ പറഞ്ഞു.
 യൂണിയന്‍, വെള്ളിയാഴ്ചയും തിങ്കളാഴ്ചയും ക്രൗണ്‍ കോര്‍പ്പറേഷനുമായി കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചിരുന്നു. നാല് വര്‍ഷത്തിനുള്ളില്‍ ഏകദേശം 13% വേതന വര്‍ധനയും പാര്‍ട്ട് ടൈം തൊഴിലാളികളെ കരാറില്‍ ചേര്‍ക്കുന്നതിനുള്ള പുന: സംഘടനയും ഉണ്ടാകുമായിരുന്ന കാനഡ പോസ്റ്റിന്റെ ഏറ്റവും പുതിയ ഓഫര്‍ തപാല്‍ ജീവനക്കാര്‍ അംഗീകരിക്കാതിരുന്നതിനുശേഷം ഇതാദ്യമായാണ് ഇരുപക്ഷവും ഔദ്യോഗികമായി ചര്‍ച്ചയ്ക്ക് സന്നദ്ധരായത്.