ലണ്ടന്‍: ചര്‍ച്ച് ഓഫ് ഗോഡ് യു കെ ആന്റ് യൂറോപ്പ് മലയാളം സെക്ഷന്റെ 19-ാമത് വാര്‍ഷിക കോണ്‍ഫറന്‍സ് ജൂലൈ 24, 25, 26 തിയ്യതികളില്‍ ഇംഗ്ലണ്ടിലെ ഗില്‍ഡ്ഫോര്‍ഡിലുള്ള ക്രൈസ്റ്റ്‌സ് കോളജ് ലാര്‍ച് അവന്യൂവില്‍ നടക്കും.
പ്രിപയേര്‍ഡ് ബ്രൈഡ് (എഫെസ്യര്‍ 5:26-27) എന്നതാണ് ഈ വര്‍ഷത്തെ കോണ്‍ഫറന്‍സിന്റെ പ്രമേയം. സമ്മേളനത്തിന്റെ ഉദ്ഘാടനം റവ. ഡോ. ജോ കുര്യന്‍ നിര്‍വഹിക്കും. മുഖ്യപ്രഭാഷകനായി പാസ്റ്റര്‍ എബി അയിരൂര്‍ പങ്കെടുക്കും.
കോണ്‍ഫറന്‍സില്‍ റവ. തോമസ് ജോര്‍ജ് (അസിസ്റ്റന്റ് ഡയറക്ടര്‍), പാസ്റ്റര്‍ ബിജു ചെറിയാന്‍ (നാഷണല്‍ സെക്രട്ടറി), റവ. ജോണ്‍ മാതായി (ചര്‍ച്ച് ഗ്രോത്ത് ഡയറക്ടര്‍), ബ്രദര്‍ മാമ്മന്‍ ജോര്‍ജ് (നാഷണല്‍ ട്രഷറര്‍), പാസ്റ്റര്‍ ജോസ്മിയോന്‍ പോളോസ് (കോണ്‍ഫറന്‍സ് സെക്രട്ടറി), പാസ്റ്റര്‍ റെജോയ് സ്റ്റീഫന്‍ (മീഡിയ ആന്റ് പബ്ലിസിറ്റി), പാസ്റ്റര്‍ ബ്ലെസണ്‍ തോമസ് (വൈ പി ഇ ഡയറക്ടര്‍), ബ്രദര്‍ ബിനു യോഹന്നാന്‍ (സണ്‍ഡേ സ്‌കൂള്‍ ഡയറക്ടര്‍), സിസ്റ്റര്‍ സിമോണ്‍ കുര്യന്‍ (ലേഡീസ് മിനിസ്ട്രീസ് പ്രസിഡന്റ്), സിസ്റ്റര്‍ സുജാ അസാജി (ലേഡീസ് കോ-ഓര്‍ഡിനേറ്റര്‍) എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.
യു കെയുടെയും യൂറോപ്പിലെയും വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള വിശ്വാസികളും ശുശ്രൂഷകരും കോണ്‍ഫറന്‍സില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് പാസ്റ്റര്‍ ബിജു ചെറിയാന്‍ (07411539871), റവ. തോമസ് ജോര്‍ജ് (07943866456) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.
