മിഡ് ലാന്‍ഡ് പാര്‍ക്ക് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ തിരുനാള്‍ ആഘോഷം നടത്തി

മിഡ് ലാന്‍ഡ് പാര്‍ക്ക് സെന്റ് സ്റ്റീഫന്‍സ്  ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ തിരുനാള്‍  ആഘോഷം നടത്തി


ന്യൂജേഴ്സി: മിഡ് ലാന്‍ഡ് പാര്‍ക്ക് സെന്റ്  സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വിശുദ്ധ സ്‌തെപ്പാനോസ് സഹദായുടെ തിരുനാള്‍ ആഘോഷം ഭക്തിനിര്‍ഭരമായി സംഘടിപ്പിച്ചു. ദേവാലയത്തിന്റെ നാല്പത്തിരണ്ടാം വാര്‍ഷികാഘോഷവും തിരുന്നാള്‍ ആഘോഷ ചടങ്ങുകളുടെ ഭാഗമായി നടന്നു.  

മിഡ് ലാന്‍ഡ് പാര്‍ക്ക് സെന്റ് സ്റ്റീഫന്‍സ്  ഓര്‍ത്തഡോക്‌സ് ദേവാലയ വികാരി റവ. ഫാ. ഡോ. ബാബു കെ മാത്യു, സെക്രട്ടറി അജു തര്യന്‍, ട്രഷറര്‍ സുനില്‍ മത്തായി, പെരുന്നാള്‍ കോഓര്‍ഡിനേറ്റര്‍ ജിനേഷ് തമ്പി, ഡെക്കറേഷന്‍ കമ്മിറ്റി (സുനിത ജെറീഷ്, എലിസബത്ത് സുജ മാത്യു, ജെറീഷ് വര്‍ഗീസ്, അജു തര്യന്‍, അലിസാ വര്‍ഗീസ് (മണി), ആരോണ്‍ വര്‍ഗീസ് (മാതു), ജയാ ജോണ്‍, ആന്‍ഡ്രൂ ഫിലിപ്പ്, സ്റ്റീഫന്‍ ജോണ്‍, അലീന തര്യന്‍, ജെറെമി കുര്യന്‍), ഫുഡ് കമ്മിറ്റി (ഏലിയാമ്മ വര്‍ഗീസ്), ലോജിസ്റ്റിക് (റോണി തോമസ്), മനു ജോര്‍ജ്, അലക്‌സ് ഡാനിയേല്‍ എന്നിവര്‍ ഉള്‍പ്പെടുന്ന തിരുന്നാള്‍ ആഘോഷ കമ്മിറ്റിയാണ് പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തത്.

തിരുന്നാള്‍ ആഘോഷ ചടങ്ങുക്കള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് സന്ധ്യാ നമസ്‌കാരവും തുടര്‍ന്ന്  ഏഴു മണിക്ക് റവ. ഫാ. മോഹന്‍ ജോസഫ് നയിച്ച പ്രഭാഷണവും അതിനെ തുടര്‍ന്ന് പ്രദക്ഷിണവും ആശീര്‍വാദ ചടങ്ങുകളും ഡിന്നറും തിരുനാള്‍ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചു.

റവ. ഫാ. മോഹന്‍ ജോസഫ് (വികാരി, എബനേസര്‍ ഓര്‍ത്തഡോക്‌സ് ദേവാലയം, മാങ്ങാനം), റവ. ഫാ. ഡോ. ബാബു കെ മാത്യു (വികാരി, സെന്റ്  സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ദേവാലയം, മിഡ് ലാന്‍ഡ് പാര്‍ക്ക്, ന്യൂജേഴ്സി), റവ. ഫാ. ഷിബു ഡാനിയല്‍ (വികാരി, സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയം, മൗണ്ട് ഒലീവ്, ന്യൂജേഴ്സി), റവ. ഫാ. എബി പൗലോസ് (വികാരി, സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ദേവാലയം, റോക്ലാന്‍ഡ്, ഓറഞ്ച്‌ബെര്‍ഗ്, ന്യൂയോര്‍ക്) എന്നീ വൈദിക ശ്രേഷ്ടരുടെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന തിരുന്നാള്‍ ആഘോഷ ചടങ്ങുകളില്‍ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്ള്‍സ് ക്ലിഫ്ടണ്‍ ദേവാലയ വികാരി വെരി റവ. ഫാ. യേശുദാസന്‍ പാപ്പന്‍, സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ലിന്‍ഡന്‍ ദേവാലയ വികാരി റവ. ഫാ. സണ്ണി ജോസഫ്, സെന്റ് ബസേലിയോസ് ഗ്രീഗോറിയോസ്  ഓര്‍ത്തഡോക്‌സ് നോര്‍ത്ത് പ്ലൈന്‍ഫീല്‍ഡ് ദേവാലയ വികാരി റവ. ഫാ. വിജയ് തോമസ് എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു.