ഫൊക്കാന മിഡ്‌ടേം ജനറല്‍ ബോഡി മീറ്റിംഗ് നവംബര്‍ 22 ന്

ഫൊക്കാന മിഡ്‌ടേം ജനറല്‍ ബോഡി മീറ്റിംഗ് നവംബര്‍  22 ന്


ന്യൂയോര്‍ക്ക്  : നോര്‍ത്ത് അമേരിക്കയിലെ  മലയാളി സംഘടനകളുടെ കൂട്ടായ്മയായ ഫൊക്കാനയുടെ (ഫെഡറേഷന്‍ ഓഫ് കേരളാ അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക) മിഡ് ടേം   ജനറല്‍ ബോഡി മീറ്റിംഗ് 2025  നവംബര്‍  22 ,ശനിയാഴ്ച ഉച്ചക്ക് 12 മണി മുതല്‍ സെന്റ്. ജോര്‍ജ് സിറോ മലബാര്‍ ചര്‍ച്ച്  ഓഡിറ്റോറിയത്തില്‍ ( 408  Getty Avenue, Paterson, NJ 07503) വെച്ച്  നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

മിഡ്‌ടേം  ജനറല്‍ ബോഡി മീറ്റിംഗില്‍ ഫൊക്കാന അംഗസംഘടനകളുടെ എല്ലാ പ്രതിനിധികളും പങ്കെടുക്കണം  എന്ന്   പ്രസിഡന്റ് സജിമോന്‍ ആന്റണി ,സെക്രട്ടറി  ശ്രീകുമാര്‍ ഉണ്ണിത്താന്‍ , ട്രഷര്‍  ജോയി ചാക്കപ്പന്‍ ,എക്‌സി .വൈസ്  പ്രസിഡന്റ്  പ്രവീണ്‍ തോമസ് , വൈസ് പ്രസിഡന്റ് വിപിന്‍ രാജു, ജോയിന്റ് സെക്രട്ടറി  മനോജ് ഇടമന, ജോയിന്റ് ട്രഷര്‍ ജോണ്‍ കല്ലോലിക്കല്‍, അഡിഷണല്‍ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടന്‍ പിള്ള, അഡിഷണല്‍ ജോയിന്റ് ട്രഷര്‍ മില്ലി ഫിലിപ്പ് , വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍  രേവതി പിള്ള , ട്രസ്റ്റീ ബോര്‍ഡ് ചെയര്‍ ജോജി തോമസ് , നാഷണല്‍ കമ്മിറ്റി മെംബേര്‍സ് , ട്രസ്റ്റീ ബോര്‍ഡ് മെംബേര്‍സ്  എന്നിവര്‍  അറിയിച്ചു.