ഹൂസ്റ്റണ്‍ ഇന്‍ഡസ് ലയണ്‍സ് ക്ലബ് പിക്‌നിക് നടത്തി

ഹൂസ്റ്റണ്‍ ഇന്‍ഡസ് ലയണ്‍സ് ക്ലബ് പിക്‌നിക് നടത്തി


ഹൂസ്റ്റണ്‍: ഇന്‍ഡസ് ലയണ്‍സ് ക്ലബ് പിക്‌നിക് നടത്തി. ഹൂസ്റ്റണിന്റെ സബര്‍ബ് ആയ ഹോക്‌ലിനില്‍ ഉള്ള കെംപ്ലാസ്റ്റ് കോര്‍പറേഷന്റെ വക റാഞ്ചില്‍വെച്ച് നടത്തിയ പിക്‌നിക്കില്‍ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. ജോ ഫിലിപ്‌സന്റെ പ്രാര്‍ഥനയോടെയാണ് പരിപാടികള്‍ ആരംഭിച്ചത്.

പിക്‌നിക്കിനോടനുബന്ധിച്ച് നടത്തിയ പൊതുയോഗത്തില്‍ അംഗവൈകല്യം സംഭവിച്ചവരുടെ വീടുകളില്‍ റാംപ് നിര്‍മ്മിച്ച് കൊടുത്തതും,. നിര്‍ധനര്‍ക്ക് ആയിരത്തിലധികം കണ്ണട ഫ്രെയിമുകള്‍ സംഭാവന ചെയ്തതും ഉള്‍പ്പെടെയുള്ള ക്ലബിന്റെ സേവന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. പൊതുജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ വൈദ്യ സഹായം, കേരളത്തല്‍ അസുഖങ്ങളാല്‍ കഷ്ടപ്പെടുന്നവര്‍ക്ക് ധനസഹായം എന്നിവയും നല്‍കിയിരുന്നു.
പൊതുയോഗത്തില്‍ പുതിയ അംഗങ്ങളെ പരിചയപ്പെടുത്തി.

വിവിധ കലാപരിപാടികള്‍ക്ക് ശേഷം റാഞ്ചിലുള്ള സ്വിമ്മിംഗ് -ഫിഷിംഗ് -ബോട്ടിംഗ് സൗകര്യങ്ങള്‍ അംഗങ്ങള്‍ ആസ്വദിച്ചു. അഗസ്റ്റിന്‍ ജോസഫ് (സോജന്‍), ജോണ്‍ ആന്റണി റോബിന്‍ ജോയ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. റാഞ്ചിലെ സൗകര്യങ്ങള്‍ പിക്‌നിക്കിന് വിട്ടുനല്‍കിയ കെംപ്ലാസ്റ്റ് കോര്‍പ്പറേഷന്റെ ഉടമകള്‍ക്ക് സംഘാടകര്‍ നന്ദിയും പറഞ്ഞു.