ന്യൂ ജേഴ്സി: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക മുന്‍ പ്രസിഡന്റും മുന്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനുമായ സുനില്‍ തൈമറ്റത്തിന്റെ മാതാവ് മോളി ജേക്കബ് (86)ന്റെ നിര്യാണത്തില്‍ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക അനുശോചനം രേഖപ്പെടുത്തുന്നതായി ഇന്ത്യാ പ്രസ് ക്ലബ് പ്രസിഡന്റ് രാജു പള്ളത്ത് അറിയിച്ചു.
വടക്കഞ്ചേരി വാക്കോട് തൈമറ്റത്തില്‍ പരേതനായ ടി എം ജേക്കബിന്റെ സഹധര്‍മ്മിണിയാണ് മോളി ജേക്കബ്.
ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് രാജു പള്ളത്ത്, സെക്രട്ടറി അനില്‍ ആറന്മുള, ട്രഷറര്‍ ജയന്‍ ജോസഫ്, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ സുനില്‍ ട്രൈസ്റ്റാര്‍ എന്നിവര്‍ സംയുക്തമായി നല്‍കിയ വാര്‍ത്താകുറിപ്പിലാണ് അനുശോചനം അറിയിച്ചത്.
