കെ എല്‍ എസ് കേരളപ്പിറവി ആഘോഷം നവംബര്‍ ഏഴിന് ഓസ്റ്റിനില്‍

കെ എല്‍ എസ് കേരളപ്പിറവി ആഘോഷം നവംബര്‍ ഏഴിന് ഓസ്റ്റിനില്‍


ഓസ്റ്റിന്‍: കേരള ലിറ്റററി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ (കെ എല്‍ എസ്) കേരളപ്പിറവി ആഘോഷം യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് ഓസ്റ്റിനിലെ മലയാളം ഡിപ്പാര്‍ട്ട്‌മെന്റ് വിദ്യാര്‍ഥികള്‍ക്കൊപ്പം നവംബര്‍ ഏഴ് വ്യാഴാഴ്ച രാവിലെ 10.30ന് നടക്കും. 

പ്രശസ്ത സാഹിത്യകാരന്‍ ഇ സന്തോഷ്‌കുമാര്‍ മുഖ്യാതിഥിയായി പങ്കെടുക്കും. യുടി ഓസ്റ്റിനിലെ മലയാളം പ്രൊഫസറും കെ എല്‍ എസ് അംഗവുമായ ഡോ. ദര്‍ശന മനയത്ത് പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. കെ എല്‍ എസ് പ്രസിഡന്റ് ഷാജു ജോണ്‍ യോഗത്തില്‍ അധ്യക്ഷത വഹിക്കും.  

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഹരിദാസ് തങ്കപ്പന്‍ (214) 7633079.