ഷിക്കാഗോ മലയാളി എഞ്ചിനീയേഴ്‌സ് അസോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്കയുടെ (മീന) 2025-26 ഭാരവാഹികളെ പൊതുയോഗത്തില്‍ തെരഞ്ഞെടുത്തു. മുന്‍ പ്രസിഡന്റ് ടോണി ജോണ്‍ പ്രതിജ്ഞ വാചകങ്ങള്‍ ചൊല്ലിക്കൊടുത്തു.
ഭാരവാഹികള്‍:
റോബിന്‍ കെ തോമസ് (പ്രസിഡന്റ് )
നിതീഷ് തരകന്‍ (വൈസ് പ്രസിഡന്റ്)
വിനോദ് പണിക്കര്‍ (സെക്രട്ടറി )
ബോബി ജേക്കബ് (ട്രഷറര്‍)
ഈപ്പന്‍ കുരുവിള (പി. ആര്‍. ഒ.)
എബ്രഹാം ജോസഫ് (മെന്റോര്‍)
അജിത് ചന്ദ്രന്‍, ടോണി ജോണ്‍, അജയന്‍ കുഴിമറ്റത്തില്‍, പ്രിയ ജോസ്, ലുക്ക് തച്ചേട്, മാത്യു ഡാനിയേല്‍, സിനില്‍ ഫിലിപ്പ്, സ്‌റ്റെബി തോമസ്, വിനോദ് നീലകണ്ഠന്‍, ഗേളി എബ്രഹാം, സാബു തോമസ്, കോശി വൈദ്യന്‍ (ബോര്‍ഡ് അംഗങ്ങള്‍). സീന ജോണ്‍ (വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍).
1991 മുതല്‍ ഷിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന മീന വടക്കേ അമേരിക്കയിലുള്ള മലയാളി എന്‍ജിനീയര്‍മാര്‍ക്ക് ഒരുമിച്ച് കൂടുവാനും, തങ്ങളുടെ പ്രൊഫഷണല്‍ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിക്കുന്നതിനും, പ്രവാസി മലയാളികളുടെ സാമ്പത്തിക സാമൂഹിക തലങ്ങളെ സഹായിക്കുന്നതിനും വേദിയൊരുക്കുന്നു.
സംഘടന കേരളത്തിലുള്ള എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാവര്‍ഷവും സ്‌കോളര്‍ഷിപ്പ് നല്‍കുന്നുണ്ട്. സാങ്കേതികവും ബിസിനസുമായി ബന്ധപ്പെട്ട വെബിനാറുകളും സംഘടിപ്പിക്കുന്നുണ്ട്. എഞ്ചിനീയറിംഗ്,വിവരസാങ്കേതിക മേഖലയിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും, ഉദ്യോഗാര്‍ത്ഥികള്‍ക്കും അസോസിയേഷന്‍ വഴി കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കാനുള്ള കൂട്ടായ പ്രവര്‍ത്തനത്തിനുള്ള നൂതന പരിപാടികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കാന്‍ എല്ലാ അംഗങ്ങളുടെയും പ്രത്യേകിച്ച് മലയാളി സമൂഹത്തിന്റെയും സഹകരണം ഉണ്ടാകണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. മെയ് 31ന് നടക്കുന്ന ഷിക്കാഗോ ഡിന്നര്‍ ക്രൂസിലും, ജൂലൈ അഞ്ചിന് നടക്കുന്ന പിക്‌നിക്കിലും പങ്കെടുക്കുവാന്‍ എല്ലാവരെയും മീന പ്രത്യേകമായി ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്.
റോബിന്‍ കെ തോമസ് (robinkthomas@yahoo.com)
ഈപ്പന്‍ കുരുവിള (eapen.kuruvilla@gmail.com)
https://meanausa.org/
മീനയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
