ബെന്‍സന്‍വില്ലില്‍ യൂദാശ്ലീഹായുടെ നൊവേനത്തിരുനാളും ജപമാലസമര്‍പ്പണവും

ബെന്‍സന്‍വില്ലില്‍ യൂദാശ്ലീഹായുടെ നൊവേനത്തിരുനാളും ജപമാലസമര്‍പ്പണവും


ഷിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ഫൊറോനാ പള്ളിയില്‍ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുനാളിനും ജപമാല സമര്‍പ്പണത്തിനും ഒക്ടോബര്‍ 22 ചൊവ്വാഴ്ച തുടക്കമാകും. അന്നേദിവസം മുതല്‍ എല്ലാ ദിവസവും രാവിലെ 8നും വൈകിട്ട് 6.30നും ജപമാലയും വി. കുര്‍ബ്ബാനയും നൊവേനയും ഭക്തിസാന്ദ്രമായി ഉണ്ടായിരിക്കുന്നതാണ്. വിവിധ ഭക്തസംഘടനകളുടേയും സണ്‍ഡേ സ്‌കൂളിന്റേയും കൂടാരയോഗങ്ങളുടെയും നേതൃത്വത്തിലാണ് ജപമാല ചൊല്ലുക. സമാപന ദിവസമായ ഒക്ടോബര്‍ 31 വ്യാഴം 6.30ന് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബ്ബാനയും പ്രദക്ഷിണവും വി.കുര്‍ബ്ബാനയുടെ ആശീര്‍വാദവും ഉണ്ടായിരിക്കുന്നതാണ്. തുടര്‍ന്ന് സ്‌നേഹവിരുന്നും ഉണ്ടായിരിക്കും പത്തു ദിവസം നീണ്ടുനില്‍ക്കുന്ന അനുഗ്രഹദായകമായ ഈ തിരുനാളിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ. തോമസ് മുളവനാല്‍ അറിയിച്ചു.