ഷിക്കാഗോ: അടുത്തവര്‍ഷം നടക്കുന്ന നാല്‍പതാമത് പെന്തക്കോസ്റ്റല്‍ കോണ്‍ഫറന്‍സിന്റെ (പിസിനാക്ക്) രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. ഡിസ്‌കൗണ്ടോടു കൂടിയ പ്രീ രജിസ്‌ട്രേഷന്‍ ഡെഡ് ലൈന്‍ ജനുവരി 31ല്‍ നിന്ന് ഡിസംബര്‍ 31ലേക്ക് മാറ്റിയതായി നാഷണല്‍ കമ്മിറ്റി അറിയിച്ചു. ജനുവരി ഒന്നു മുതല്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഭക്ഷണത്തിനും താമസത്തിനും സൗജന്യ നിരക്കുകള്‍ ഉണ്ടായിരിക്കുന്നതല്ല. രജിസ്‌ട്രേഷന്‍ ഫീസ് 30 ഡോളറില്‍ നിന്ന് 50 ഡോളറായി വര്‍ധിക്കും. ഇപ്പോള്‍ പ്രാബല്യത്തിലുള്ള സൗജന്യ നിരക്ക് ലഭ്യമാകുവാന്‍ pcnakchicago.org സന്ദര്‍ശിച്ച് ലളിതമായ രജിസ്‌ട്രേഷന്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തീകരിക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
രജിസ്‌ട്രേഷന്‍ സംബന്ധമായ സഹായം ആവശ്യമുള്ളവര്‍ ഷെറി ജോര്‍ജ് (414 469 9903), പാസ്റ്റര്‍ ജോണ്‍ വര്‍ഗീസ് (847 721 0885), ബാബു മാത്യു (630 344 9091) എന്നിവരുമായി ബന്ധപ്പെടുക.
കോണ്‍ഫ്രന്‍സ് നടക്കുന്ന ഹോട്ടലില്‍ തന്നെ താമസ സൗകര്യവും ഭക്ഷണവും ആവശ്യമുള്ളവര്‍ ഉടനെ തന്നെ രജിസ്റ്റര്‍ ചെയ്യണമെന്നും ഭാരവാഹികള്‍ ഓര്‍മിപ്പിച്ചു. കോണ്‍ഫറന്‍സിന്റെ സ്‌പോണ്‍സര്‍മാര്‍ക്കും ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കും. ഒരു വര്‍ഷത്തിന്റെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ കനത്ത വര്‍Oനവ് പ്രതീക്ഷിക്കുന്നതായി ഭാരവാഹികള്‍ പറഞ്ഞു.
വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് പ്രത്യേക ഫീസ് ഈടാക്കുന്നതല്ല. ഇന്ത്യന്‍ ഭക്ഷണം ഉള്‍പ്പെടെയുള്ള അന്തിമ ഭക്ഷണ ലിസ്റ്റിന് പിസിനാക്ക് ഭാരവാഹികള്‍ അംഗീകാരം നല്‍കി ഹോട്ടലിലെ കേറ്ററിംഗ് കമ്പനിയുമായി കരാര്‍ ഒപ്പിട്ടു.
ഷിക്കാഗോ ഒഹയര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അരമണിക്കൂറില്‍ താഴെ മാത്രം ദൂരമുള്ള സമ്മേളന സ്ഥലത്തേക്ക് കൃത്യമായ ഇടവേളകളില്‍ എയര്‍പോര്‍ട്ടില്‍ നിന്ന് വാഹന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോണ്‍ഫറന്‍സ് സംബന്ധമായ വിശദീകരണങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
നാഷണല്‍ കണ്‍വീനര്‍ പാസ്റ്റര്‍ ജോര്‍ജ് കെ സ്റ്റീഫന്‍സണ്‍, സെക്രട്ടറി സാം മാത്യു, ട്രഷറര്‍ പ്രസാദ് ജോര്‍ജ്, ഡോ. ജോനാഥന്‍ ജോര്‍ജ്, ജീന വില്‍സണ്‍ എന്നിവരാണ് ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികള്‍.