കാനഡയില്‍ നടന്ന റീജിയണല്‍ മാര്‍ത്തോമ്മാ കുടുംബ സംഗമം വര്‍ണാഭമായി

കാനഡയില്‍ നടന്ന റീജിയണല്‍ മാര്‍ത്തോമ്മാ കുടുംബ സംഗമം വര്‍ണാഭമായി


ന്യൂയോര്‍ക്ക്: മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ കാനഡ റീജിയണലിലെ മാര്‍ത്തോമ്മാ ഇടവകളിലെ കുടുംബങ്ങള്‍ ഒത്തുചേര്‍ന്ന് ടോറോന്റോയിലെ ദി കനേഡിയന്‍ മാര്‍ത്തോമ്മാ ഇടവകയില്‍ ഒക്ടോബര്‍ 11 മുതല്‍ 13 വരെ നടന്ന കുടുംബ സംഗമം വര്‍ണ്ണാഭമായി.

വിശ്വാസത്താല്‍ നെയ്ത കുടുംബങ്ങള്‍ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തപ്പെട്ട കുടുംബ സംഗമം ഭദ്രാസനാധ്യക്ഷന്‍ ബിഷപ് ഡോ. എബ്രഹാം മാര്‍ പൗലോസ് ഉദ്ഘാടനം ചെയ്തു. വാട്ടര്‍ലൂ മൗണ്ട് സീയോന്‍ ഇവാഞ്ചലിക്കല്‍ ലൂതറന്‍ ചര്‍ച്ച് വികാരി റവ. ഡോ. ഫിലിപ്പ് മത്തായി മുഖ്യ പ്രഭാഷകന്‍ ആയിരുന്നു. റവ. ഡോ. എം ജെ ജോസഫ്, ഡോ. മേരി ഫിലിപ്പ്, റവ. എബ്രഹാം തോമസ്, ടോം ഫിലിപ്പ്, ജോര്‍ജി ജോണ്‍ മാത്യു എന്നിവര്‍ വിവിധ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.

സമ്മേളനത്തില്‍ കുടുംബങ്ങളുടെ ഐക്യതയു, ആത്മീക വളര്‍ച്ചയും പ്രമേയമാക്കി വിപുലമായ ചര്‍ച്ചകള്‍ നടന്നു. കുടുംബങ്ങള്‍ ആധുനിക കാലത്തു നേരിടുന്ന വെല്ലുവിളികളെ ക്രിസ്തീയ വിശ്വാസത്തിന്റെ പ്രകാശത്തില്‍ എങ്ങനെ മറികടക്കാമെന്നു സമ്മേളനം വിലയിരുത്തി. പ്രമുഖ ആത്മികവക്താക്കളും വൈദീകരും അനേക കുടുംബാംഗങ്ങളും സംഗമത്തില്‍ പങ്കെടുത്തു.

ദി കനേഡിയന്‍ മാര്‍ത്തോമ്മാ ഇടവക വികാരി റവ. റോജി മാത്യൂസ് എബ്രഹാം, കാല്‍ഗറി സെന്റ് തോമസ് മാര്‍ത്തോമ്മാ ഇടവക വികാരി റവ. ജോജി ജേക്കബ് എന്നിവര്‍ വൈദീകരെ പ്രതിനിധാനം ചെയ്ത് കണ്‍വീനറുന്മാരായി പ്രവര്‍ത്തിച്ചു. ജനറല്‍ കണ്‍വീനര്‍ ലിസ് കൊച്ചുമ്മന്റെ നേതൃത്വത്തില്‍ 14 വിവിധ സബ് കമ്മറ്റികളിലായി അനേകര്‍ കുടുംബ സംഗമത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു. അലക്‌സ് അലക്‌സാണ്ടര്‍ പബ്ലിസിറ്റി കണ്‍വീനര്‍ ആയിരുന്നു.