തിരുബാലസഖ്യം പ്രവര്‍ത്തനവര്‍ഷം ഉദ്ഘാടനം ബെന്‍സന്‍വില്‍ ഇടവകയില്‍ നടത്തി

തിരുബാലസഖ്യം പ്രവര്‍ത്തനവര്‍ഷം ഉദ്ഘാടനം ബെന്‍സന്‍വില്‍ ഇടവകയില്‍ നടത്തി


ഷിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോന ഇടവക ദൈവാലയത്തില്‍ കൊച്ചുകുട്ടികള്‍ക്കായുള്ള ഹോളി ചൈല്‍ഡ്ഹുഡ് മിനിസ്ട്രിയുടെ പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനം നടത്തി. അന്നേ ദിവസം കുട്ടികളുടെ പ്രത്യേക സംഗമവും ഹോളി ചൈല്‍ഡ്ഹുഡ് മിനിസ്ട്രി പ്രദക്ഷിണവും നടത്തപ്പെട്ടു. 

തുടര്‍ന്ന് പ്രത്യേക ആശീര്‍വ്വാദവും വി.കുര്‍ബ്ബാനയും നടത്തപ്പെട്ടു. തിരുഹൃദയ ഇടവക അസി.വികാരിയും ക്‌നാനായ റീജിയന്‍ ഹോളി ചൈല്‍ഡ്ഹുഡ് മിനിസ്ട്രി ഡയറക്ടറുമായ ഫാ. ബിന്‍സ് ചേത്തലില്‍ പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനം നിര്‍വ്വഹിച്ചു. തിരുബാലസഖ്യം കുട്ടികള്‍ക്കായി വിവിധ കര്‍മ്മ പദ്ധതികള്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ചു.