ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യു എസ് എ, ന്യൂ ജേഴ്സി ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ വിക്ടറി പാര്‍ട്ടി

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യു എസ് എ, ന്യൂ ജേഴ്സി ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ വിക്ടറി പാര്‍ട്ടി


ന്യൂ ജേഴ്സി: നിയമസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് ലഭിച്ച ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വിജയം ആഘോഷിക്കുന്നതിന് മെയ് 17ന് വൈകിട്ട് 5 മണിക്ക് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യു എസ് എ ന്യൂ ജേഴ്സി ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ വിക്ടറി പാര്‍ട്ടി സംഘടിപ്പിക്കുന്നുത്.

ബെര്‍ഗെന്‍ കൗണ്ടിയിലുള്ള പരാമസ് സിറ്റി ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഡിറ്റോറിയത്തിലാണ് വിക്ടറി പാര്‍ട്ടി സംഘടിപ്പിച്ചിരിക്കുന്നത്. കൂടാതെ കേരളത്തില്‍ നിന്ന് തത്സമയം നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനും മറ്റു മന്ത്രിമാരും സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സത്യപ്രതിജ്ഞ ചെയത് അധികാരമേല്‍ക്കുന്നതും  വിവിധ ചാനലുകളില്‍ നേരിട്ട് കാണുവാന്‍ അവസരമൊരുക്കുന്നു. ഐ ഓ സി നാഷണല്‍ വൈസ് ചെയര്‍ ജോര്‍ജ് എബ്രഹാം, കേരളാ ചാപ്റ്റര്‍ നാഷണല്‍ പ്രസിഡന്റ് സതീശന്‍ നായര്‍, കേരളാ ചാപ്റ്റര്‍ നാഷണല്‍ ജനറല്‍ സെക്രട്ടറി ജോസഫ് ഇടിക്കുള, കേരളാ ചാപ്റ്റര്‍ നാഷണല്‍ ചെയര്‍ പോള്‍ കറുകപ്പള്ളി തുടങ്ങി അനേകം നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും.

വൈകിട്ട് അഞ്ചു മണിയോട് കൂടി ആരംഭിക്കുന്ന പരിപാടിയില്‍ വിവിധ മാധ്യമ പ്രവര്‍ത്തകര്‍, ഏഷ്യാനെറ്റ്, ഫ്‌ളവേഴ്‌സ് ടിവി, 24 ന്യൂസ്, ന്യൂസ് 18, പ്രവാസി ചാനല്‍, ഇന്ത്യ ഫോര്‍ ലൈഫ്, സംഗമം ന്യൂസ്, ഇമലയാളി തുടങ്ങിയ ചാനലുകളുടെ പ്രതിനിധികളും പരിപാടിയില്‍ പങ്കെടുക്കും. ഡിന്നറോടു കൂടി പരിപാടി സമാപിക്കും. പ്രവേശനം തികച്ചും സൗജന്യമാണ്. എല്ലാ കോണ്‍ഗ്രസ്, യു ഡി എഫ് പ്രവര്‍ത്തകരെയും ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ജെയിംസ് ജോര്‍ജ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രസിഡന്റ് ജെയിംസ് ജോര്‍ജ്- 973-985-8432, ചെയര്‍മാന്‍ ബിജു വലിയകല്ലുങ്കല്‍- 201-723-7664, വൈസ് ചെയര്‍മാന്‍ സജി ഫിലിപ്പ്- 201-925-4157, വൈസ് ചെയര്‍മാന്‍ എല്‍ദോ പോള്‍- 201- 370 5019, സെക്രട്ടറി ടോം കടിയംപള്ളില്‍- 908-636-8082, ട്രഷറര്‍- അനില്‍ മാത്യു- 201- 638-3327,  നാഷണല്‍ ജനറല്‍ സെക്രട്ടറി ജോസഫ് ഇടിക്കുള-201-421-5303  എന്നിവരുമായി ബന്ധപ്പെടുക.