ഹ്യൂസ്റ്റണില്‍ യുവജന തിരുനാള്‍ ഭക്തിസാന്ദ്രമായ സമാപ്തിയിലേക്ക്

ഹ്യൂസ്റ്റണില്‍ യുവജന തിരുനാള്‍ ഭക്തിസാന്ദ്രമായ സമാപ്തിയിലേക്ക്


ഹ്യൂസ്റ്റണ്‍: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക  ഫൊറോനാ ദൈവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തില്‍ നടന്നു വരുന്ന പ്രധാന തിരുനാളിന്റെ ഭാഗമായി ഇടവകയിലെ എല്ലാ യുവജനങ്ങളും ചേര്‍ന്ന് നടത്തുന്ന തിരുനാള്‍  ഭക്തിസാന്ദ്രമായ പരിസമാപ്തിയിലേക്ക്.

പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തില്‍ നടത്തപ്പെടുന്ന തിരുനാളിനു വികാരി ഫാ. എബ്രഹാം മുത്തോലത്ത്, അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടില്‍ എന്നിവരുടെ മുഖ്യ കാര്‍മികത്വത്തിലാണ് കൊടിയേറിയത്.  

ഒക്ടോബര്‍ 18 ശനിയാഴ്ച വിശുദ്ധ കുര്‍ബാനക്കും ശുശ്രുഷകള്‍ക്കും കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റും തൃശൂര്‍ അതിരൂപതാധ്യക്ഷനുമായ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യ കാര്‍മ്മികനായിരുക്കും. തുടര്‍ന്ന് പരിശുദ്ധ അമ്മയുടെ തിരുസ്വരൂപവും വഹിച്ചുകൊണ്ട് യുവജനങ്ങളുടെ നേതൃത്വത്തില്‍ ഇടവകയിലെ ആബാലവൃദ്ധം ജനങ്ങളും ചേര്‍ന്ന് മെഴുകുതിരി പ്രദിക്ഷിണവും ഉണ്ടായിരിക്കുന്നതാണ്.

തിരുനാള്‍ ദിവസം ഒക്ടോബര്‍ 19 ഞായറാഴ്ച രാവിലെ 9.30ന് ഷിക്കാഗോ സിറോമലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട് പിതാവിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ആഘോഷമായ റാസ  കുര്‍ബാനയും മാര്‍ ആന്‍ഡ്രൂസ് താഴത്ത് തിരുനാള്‍ സന്ദേശവും നല്‍കുന്നതാണ്.

ഒക്ടോബര്‍ 19ന് വൈകിട്ട് 6.30ന് ഇടവകയിലെ എല്ലാ കുട്ടികളും യുവജനങ്ങളും ചേര്‍ന്ന് അവതരിപ്പിക്കുന്ന വര്‍ണ്ണാഭമായ കലാസന്ധ്യയും തുടര്‍ന്ന് സ്നേഹവിരുന്നും ഉണ്ടായിരുക്കുന്നതാണ്.

സെപ്റ്റംബര്‍ 7ന്  കത്തോലിക്കാ തിരുസഭ വിശുദ്ധനായി പ്രഖ്യാപിച്ച വിശുദ്ധ കാര്‍ലോസ് അക്യുറ്റസിന്റെ ആദ്യ തിരുനാള്‍ എല്ലാ യുവജനങ്ങളും ചേര്‍ന്ന് ഇടവകയില്‍ കൊണ്ടാടി.

തിരുനാള്‍ ദിവസങ്ങളില്‍ എല്ലാ ദിവസവും വൈകുന്നേരം വിശുദ്ധ കുര്‍ബാനയും നൊവേനയും  ഉണ്ടായിരുന്നു.

രണ്ടു ദിവസം യുവജനങ്ങള്‍ക്കും മറ്റു ദിവസങ്ങളില്‍ ഇടവകയിലെ എല്ലാവര്‍ക്കും വേണ്ടിയും വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം ഒന്‍പതു മണി വരെ ധ്യാനവും ആരാധനയും നടത്തപ്പെട്ടു. ബ്രദര്‍ പ്രിന്‍സ് വിതയത്തില്‍, ജെറിന്‍, നീതു, റോയ് തച്ചില്‍, ഷീബാ മുത്തോലത്ത്, മിഷനറീസ് ഓഫ് അപ്പോസ്‌തോലിക് ഗ്രേസ് യു കെ എന്ന ടീം ആണ് ധ്യാനം നയിച്ചത്.  

ഒക്ടോബര്‍ 18, 19 തിയ്യതികളിലായി നടക്കുന്ന പ്രധാന തിരുനാളിന് കൈക്കാരന്മാരായ ജായിച്ചന്‍  തയ്യില്‍പുത്തന്‍പുരയില്‍, ഷാജുമോന്‍ മുകളേല്‍, ബാബു പറയംകാലയില്‍, ജോപ്പന്‍ പൂവപ്പാടത്ത്, ജെയിംസ് ഇടുക്കുതറയില്‍, പാരിഷ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ ജോസ് പുളിക്കത്തൊട്ടിയില്‍, സിസ്റ്റര്‍ റെജി, ബിബി തെക്കനാട്ട്, യുവജന പ്രതിനിധി  ജെഫ് പുളിക്കത്തൊട്ടിയില്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, കൂടാരയോഗ ഭാരവാഹികള്‍, യുവജനങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികളായി ഒരുക്കങ്ങളെല്ലാം ഭംഗിയായി പൂര്‍ത്തിയായതായി ഫാ. എബ്രഹാം മുത്തോലത്ത്, അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടില്‍ എന്നിവര്‍ അറിയിച്ചു.