ആധാറില്‍ 'കണ്ണുവെച്ച്' യു കെ പ്രധാനമന്ത്രി

ആധാറില്‍ 'കണ്ണുവെച്ച്' യു കെ പ്രധാനമന്ത്രി


ലണ്ടന്‍: ഇന്ത്യയുടെ ആധാറില്‍ താത്പര്യം ജനിച്ച യു കെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ബ്രിട്ട് കാര്‍ഡ് പദ്ധതിയിടുന്നു. ആധാറിനെ വന്‍ വിജയമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം യു കെയിലും സമാന പദ്ധതി പ്രഖ്യാപിക്കുകയായിരുന്നു. 

ആധാറിലെ യുണിക്ക് ഐഡി സംവിധാനത്തില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനൊപ്പം  ആധാറില്‍ നിന്ന് വ്യത്യസ്തമായി ബ്രിട്ട് കാര്‍ഡ് ബയോമെട്രിക് ഡേറ്റ ഉപയോഗിക്കില്ല. തുടക്കത്തില്‍ നിയമവിരുദ്ധ തൊഴിലിനെയാണ് ലക്ഷ്യം വെക്കുന്നതെങ്കിലും പിന്നീട് പല കാര്യങ്ങള്‍ക്കായി പദ്ധതി വ്യാപിപ്പിക്കും. 

അടുത്തിടെ മുംബൈയില്‍ നടത്തിയ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനിടെ ഇന്‍ഫോസിസ് സഹസ്ഥാപകനും ആധാറിന്റെ പ്രധാന ശില്‍പ്പികളിലൊരാളുമായ നന്ദന്‍ നിലേകനിയുമായി സ്റ്റാര്‍മര്‍ ചര്‍ച്ച നടത്തിയിരുന്നു. ഏകദേശം 1.4 ബില്യണ്‍ പൗരന്മാര്‍ക്ക് പ്രയോജനപ്പെടുന്നതിന് സിസ്റ്റം എങ്ങനെ വേഗത്തില്‍ അടയാളപ്പെടുത്താനാവുമെ്‌നായിരുന്നു പ്രധാന ചര്‍ച്ച. 

ആധാറിലെ 12 അക്ക ബയോമെട്രിക് ഐ ഡിയാണ് വിവിധ ക്ഷേമം, ബാങ്കിംഗ്, മറ്റ് സേവനങ്ങള്‍ എന്നിവയ്ക്കായി പ്രയോജനപ്പെടുത്തുന്നത്. മാത്രമല്ല  ഭരണപരമായ ചെലവുകളില്‍ കോടിക്കണക്കിന് രൂപയും ഇതുവഴി ലാഭിക്കാനാവുമെന്നതാണ്യു കെ പ്രധാനമന്ത്രിയെ ഇതിലേക്ക് ആകര്‍ഷികക്ുന്നത്. ബയോമെട്രിക് ഡേറ്റ ഒഴിവാക്കുന്നതിലൂടെയും നിയമവിരുദ്ധ തൊഴില്‍ തടയുന്നതില്‍ തുടക്കത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെയും ബ്രിട്ട് കാര്‍ഡ് ആധാറില്‍ നിന്ന് വ്യത്യസ്തമാകുമെന്ന് സ്റ്റാര്‍മര്‍ ഊന്നിപ്പറഞ്ഞു.

ഫ്രാന്‍സുമായുള്ള മൈഗ്രേഷന്‍ കരാറുകളുടെ ഭാഗമായി നിയമവിരുദ്ധമായ ജോലി കൈകാര്യം ചെയ്യുന്നതില്‍ ബ്രിട്ട് കാര്‍ഡിനെ ഇമിഗ്രേഷന്‍ എന്‍ഫോഴ്സ്മെന്റുമായി സ്റ്റാര്‍മര്‍ ബന്ധിപ്പിച്ചു.

രേഖകളില്ലാത്ത തൊഴിലാളികള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിക്കപ്പെടുന്ന ഗിഗ് ഇക്കണോമി പ്ലാറ്റ്ഫോമുകളെ വലതുപക്ഷ പാര്‍ട്ടികള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. വിവാദങ്ങള്‍ക്കിടയിലും തൊഴില്‍, കുടിയേറ്റ വെല്ലുവിളികളെ അഭിസംബോധന ചെയ്ത് പൊതുജന വിശ്വാസം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയുടെ ഡിജിറ്റല്‍ ഐഡി മോഡലില്‍ നിന്ന് പഠിച്ച് യു കെ 'ഒരു പ്രധാന നേട്ടം' നേടാന്‍ കഴിയുമെന്ന് സ്റ്റാര്‍മര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചത്.

ഈ പദ്ധതിക്കായി യു കെ സര്‍ക്കാര്‍ സ്വകാര്യ ടെക് സ്ഥാപനങ്ങളുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടില്ല. അതേസമയം, പ്രതിപക്ഷ പാര്‍ട്ടികളും ചില ലേബര്‍ എം പിമാരും ചെലവുകള്‍ വര്‍ധിക്കുന്നതും സ്വകാര്യതയുമായി ബന്ധപ്പെട്ട അപകടസാധ്യതകളും സര്‍ക്കാറിന്റെ അതിരുകടന്ന സാധ്യതയേയും കുറിച്ച് ആശങ്കകള്‍ ഉന്നയിച്ചിട്ടുണ്ട്. ഡേറ്റാ ലംഘനങ്ങളും പൗരാവകാശ ലംഘനങ്ങളും ഉണ്ടാകുമെന്ന ഭയം കാരണം സ്റ്റാര്‍മറിന്റെ പ്രഖ്യാപനത്തിനുശേഷം പൊതുജന പിന്തുണ കുറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

ക്ഷേമവും സേവനങ്ങളും നല്‍കാന്‍ പുതിയ നീക്കം സഹായിക്കുമെങ്കിലും സ്വകാര്യതാ ആശങ്കകളും സര്‍ക്കാര്‍ അതിക്രമങ്ങളെക്കുറിച്ചുള്ള ഭയവും മൂലം പൊതുജനങ്ങളില്‍ നിന്ന് കാര്യമായ എതിര്‍പ്പ് നേരിടുന്നുണ്ടെങ്കിലും ബ്രിട്ട് കാര്‍ഡ് ആദ്യഘട്ടത്തില്‍ ലക്ഷ്യമിടുന്നത് നിയമവിരുദ്ധ കുടിയേറ്റ തൊഴിലാളികളെ തടയുക എന്നതാണ്.