ശ്രീനഗര്‍: പഹല്‍ഗാം ആക്രമണത്തിന് ശേഷം അടച്ചിട്ട വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറക്കണമെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ആവശ്യപ്പെട്ടു. മേഖലയില്‍ തീവ്രവാദം ശക്തമായിരുന്നപ്പോഴും 35 വര്‍ഷമായി ഈ സ്ഥലങ്ങള്‍ അടച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ദൂത്പത്രി, ഗുല്‍മാര്‍ഗിന്റെ മുകള്‍ പ്രദേശങ്ങള്‍, അരു താഴ്വര തുടങ്ങിയവയൊന്നും അടച്ചിരുന്നില്ലെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ലക്ഷക്കണക്കിന് ആളുകളുടെ വീടുകള്‍ ടൂറിസത്തെയാണ് ആശ്രയിച്ചിരിക്കുന്നതെന്നും പഹല്‍ഗാം ആക്രമണത്തിന് മുമ്പുള്ള നിലവാരത്തിലേക്ക് ടൂറിസം പുനഃസ്ഥാപിക്കണമെന്ന് ങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും തന്റെ സര്‍ക്കാര്‍ ടൂറിസത്തില്‍ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന വിമര്‍ശനത്തെ പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി തന്റെ സര്‍ക്കാര്‍ വിദേശത്തേക്ക് ടീമുകളെ അയച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. തെക്കുകിഴക്കന്‍ ഏഷ്യയില്‍ നിന്നുള്ള ടൂറിസം പുനഃസ്ഥാപിക്കുന്നതിന് വലിയ പ്രതിനിധി സംഘം സിംഗപ്പൂരിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഉമര്‍ അബ്ദുള്ള ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രതിനിധികള്‍ അടുത്ത മാസം ബെര്‍ലിനിലേക്കും ലണ്ടനിലേക്കും പോകുമെന്നും കൂട്ടിച്ചേര്‍ത്തു.
കേന്ദ്രം തങ്ങളെ പിന്തുണച്ചിട്ടില്ലെന്ന് പറയാനാവില്ലെങ്കിലും നിര്‍ഭാഗ്യവശാല്‍, ജമ്മു-കാശ്മീരിനുള്ളില്‍ നിന്ന് തങ്ങള്‍ രണ്ട് ശബ്ദങ്ങളിലാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു വശത്ത് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ടൂറിസം പ്രോത്സാഹനത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ മറുവശത്ത് തെരഞ്ഞെടുക്കപ്പെടാത്ത സര്‍ക്കാര്‍ കശ്മീരിന്റെ വലിയൊരു ഭാഗം ടൂറിസത്തിനായി അടച്ചിട്ടിരിക്കുന്നുവെന്ന് അ്‌ദ്ദേഹം കുറ്റപ്പെടുത്തി. ദൂത്പത്രി, ഡ്രാങ്, ഗുല്‍മാര്‍ഗിലെ ചില ഭാഗങ്ങള്‍ തുടങ്ങിയ ജനപ്രിയ സ്ഥലങ്ങള്‍ വീണ്ടും തുറക്കാന്‍ കേന്ദ്രം ഭയപ്പെടുന്നുണ്ടെങ്കില്‍ അപകടമുണ്ടെന്നാണ് അര്‍ഥമെന്നും അതുകൊണ്ടാണ് വിനോദസഞ്ചാരികള്‍ വരാത്തതെന്നും പറഞ്ഞു.