ഭുവനേശ്വര്‍: ഇന്ത്യയുടെ പ്രതിരോധ മേഖലയ്ക്ക് ഊര്‍ജം നല്‍കി ആണവായുധം വഹിക്കാന്‍ ശേഷിയുള്ള ഇന്റര്‍മീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈല്‍ അഗ്‌നി-5 വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ചാന്ദിപൂരിലുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലാണ് പരീക്ഷണം നടന്നത്.
ഇന്ത്യയുടെ ഡിഫന്‍സ് റിസേര്‍ച്ച് ആന്റ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ വികസിപ്പിച്ചെടുത്ത അതി ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലാണ് അഗ്നി 5. ഭൂഖണ്ഡാന്തര മിസൈലുകളുടെ ശേഷിക്കു സമീപം ശേഷിയുള്ള ഈ മിസൈലിനു 7500 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് ലക്ഷ്യത്തില്‍ ആക്രമണം നടത്താന്‍ കഴിയും.
17 മീറ്റര്‍ നീളവും 50 ടണ്‍ ഭാരവുമാണ് ഈ മിസൈല്‍ ഖര ഇന്ധനം ഉപയോഗിക്കുന്നതും മൂന്നു ഘട്ടങ്ങള്‍ ഉള്ളതുമാണ്. അഗ്നി 5ന് ആകെ ഒരു ടണ്‍ വരെ ഭാരമുള്ള പത്ത് ആക്രമണ മുനകള്‍ വരെ വഹിക്കാന്‍ ശേഷിയുണ്ട്. 2012 ഏപ്രില്‍ 19-നായിരുന്നു ആദ്യ പരീക്ഷണ വിക്ഷേപണം.