കശ്മീരില്‍ മൂന്നു ഭീകരരെ സൈന്യം വധിച്ചു

കശ്മീരില്‍ മൂന്നു ഭീകരരെ സൈന്യം വധിച്ചു


ശ്രീനഗര്‍: ജമ്മു കശ്മീരിലെ അഖ്‌നൂര്‍ ജില്ലയിലുണ്ടായ ഭീകരാക്രമണത്തില്‍ സൈന്യം തിരിച്ചടിച്ചു. സുരക്ഷാ സേനയുടെ വാഹനത്തിനു നേരെ വെടിയുതിര്‍ത്ത മൂന്ന് ഭീകരരേയും വധിച്ചതായി വിവരം. കരസേന ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 20 റൗണ്ടിലേറെ വെടിയുതിര്‍ത്തതായാണ് വിവരം.

അഖ്‌നൂരില്‍ സുരക്ഷാ സേനയുടെ വാഹനത്തിനു നേരേ രാവിലെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. കരസേനയുടെ ആംബുലന്‍സിനെയാണ് ഭീകരര്‍ ലക്ഷ്യമിട്ടതെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്.