പറ്റ്‌ന: ബിഹാറില്‍ ഭരണത്തുടര്‍ച്ച പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. എന്‍ ഡി എക്ക് 140 മുതല്‍ 167 സീറ്റുകള്‍ വരെയാണ് എന്‍ ഡി എയ്ക്ക് പ്രവചിക്കുന്നത്. മഹാഗഢ്ബന്ധന്‍ (എം ജി പി) 75 മുതല്‍ 101 സീറ്റു വരെ നേടുമെന്നും ജെ എസ് പിക്ക് 5 സീറ്റു വരെയുമാണ് പ്രവചിക്കുന്നത്.
243 സീറ്റുകളില്‍ രണ്ട് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ ഇത്തവണ റെക്കോഡ് പോളിങ്ങാണ് രേഖപ്പെടുത്തിയത്. 122 സീറ്റുകള്‍ ലഭിച്ചാല്‍ ഭരണം ഉറപ്പാക്കാന്‍ സാധിക്കും. പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജിന് പ്രതീക്ഷിച്ചത്ര സ്വാധീനം ചെലുത്താന്‍ സാധിച്ചിട്ടില്ലെന്നാണ് എക്‌സിറ്റ് പോളുകള്‍ സാക്ഷ്യപ്പെടുത്തുന്നത്.
2020ല്‍ 57.29 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. 75 സീറ്റുകളോടെ ആര്‍ ജെ ഡി ആണ് ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നത്.
എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ദൈനിക് ഭാസ്‌കര്‍
എന്‍ ഡി എയ്ക്ക് 145 മുതല്‍ 160 വരെയും എം ജി ബിക്ക് 73- 91, ജെ എസ ്പി- 0, മറ്റുള്ളവര്‍-5- 10 എന്നിങ്ങനെയാണ് പറയുന്നത്.
മാട്രിസ് എന്‍ ഡി എയ്ക്ക് 147- 167, എം ജി ബി- 70- 90, ജെ എസ് പി- 0-2, മറ്റുള്ളവര്‍- 2-8.
പീപ്പിള്‍സ് ഇന്‍സൈറ്റ്- എന്‍ ഡി എ- 133- 148, എം ജി ബി- 87- 102, ജെ എസ് പി- 0-2, മറ്റുള്ളവര്‍- 3- 6.
പീപ്പിള്‍സ് പള്‍സ് എന്‍ ഡി എ- 133- 148, എം ജി ബി- 87- 102, ജെ എസ് പി- 0-5, മറ്റുള്ളവര്‍- 2- 8.
എന്‍ഡിടിവി എന്‍ ഡി എ- 152, എം ജി ബി- 84,
ജെ എസ് പി- 2, മറ്റുള്ളവര്‍- 5
ചാണക്യ സ്ട്രാറ്റജീസ് എന്‍ ഡി എ- 130- 138, എം ജി ബി- 100- 108, ജെ എസ് പി- 0, മറ്റുള്ളവര്‍- 3-5
ജെ വി സി എന്‍ ഡി എ- 135- 150, എം ജി ബി- 88- 103, ജെ എസ് പി- 0-1, മറ്റുള്ളവര്‍- 3-6
പി മാര്‍ഖ് എന്‍ ഡി എ- 142- 162, എം ജി ബി- 80- 98, ജെ എസ് പി- 1-4, മറ്റുള്ളവര്‍- 0-3.
