തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി കേസില്‍ ദേവസ്വം മുന്‍ പ്രസിഡന്റ് എന്‍ വാസു അറസ്റ്റില്‍.
എന്‍ വാസുവിനെ മൂന്നാം പ്രതിയാക്കി അന്വേഷണം തുടരുന്നതിനിടെയാണ് അറസ്റ്റ്. കേസുമായി ബന്ധപ്പെട്ട നിര്‍ണായക അറസ്റ്റാണിത്. മുന്‍പ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചെങ്കിലും വാസു സാവകാശം തേടുകയായിരുന്നു.
കട്ടിളപ്പാളി കേസില്‍ മൂന്നാം പ്രതിയാണ് എന്‍ വാസു.
