ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിയ മതപരിവര്‍ത്തന നിരോധന നിയമം മരവിപ്പിക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രിം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ്മാരായ കെ വിനോദ് ചന്ദ്രന്‍, എന്‍ വി അഞ്ചാരിയ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് വിധി. ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമത്തിനെതേരെയാണ് ഹര്‍ജി.
ഹര്‍ജിയില്‍ വിവിധ സര്‍ക്കാരുടെ മറുപടി സെപ്തംബര്‍ 16ന് സുപ്രിം കോടതി തേടിയിരുന്നു. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 21, 25 എന്നിവയെ ഹനിക്കുന്നതാണ് മതപരിവര്‍ത്തന നിരോധന നിയമം എന്നു ചൂണ്ടിക്കാണ്ടിക്കൊണ്ട് ആക്ടിവിസ്റ്റ് ടീസ്റ്റ സെതല്വാദിന്റെ നേതൃത്വത്തിലുള്ള എന്‍ജിഒ നല്‍കിയ ഹര്‍ജിയിലാണ് നടപടി.
