ഹിമാചലില്‍ കോണ്‍ഗ്രസ് മുന്‍ എം എല്‍ എയ്ക്ക്‌ നേരെ അജ്ഞാതര്‍ വെടിവെച്ചു

ഹിമാചലില്‍ കോണ്‍ഗ്രസ് മുന്‍ എം എല്‍ എയ്ക്ക്‌ നേരെ അജ്ഞാതര്‍ വെടിവെച്ചു


ഷിംല: ഹിമാചല്‍ പ്രദേശിലെ മുന്‍ കോണ്‍ഗ്രസ് എം എല്‍ എ ബാംബര്‍ താക്കൂറിന് നേരെ അജ്ഞാതര്‍ വെടിയുതിര്‍ത്തു. ബിലാസ്പൂരിലുള്ള വസതിയിലാണ് ആക്രമണമുണ്ടായതെന്നാണ് വിവരം. താക്കൂറിനൊപ്പം അദ്ദേഹത്തിന്റെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥനും പരുക്കേറ്റിട്ടുണ്ട്. 

അക്രമികള്‍ 12 റൗണ്ട് വെടിയുതിര്‍ത്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. താക്കൂറിനെ ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റി. പരുക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥനെ ബിലാസ്പൂരിലെ എയിംസിലേക്ക് കൊണ്ടുപോയി. ഇവരുടെ ആരോഗ്യ നില സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമല്ല.