ന്യൂഡല്‍ഹി: പാകിസ്ഥാനെതിരെ കടുത്ത വിമര്‍ശനവുമായി ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് രന്ധീര്‍ ജയസ്വാല്‍. അഫ്ഗാനിസ്ഥാനുമായുള്ള അതിര്‍ത്തി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പാകിസ്ഥാന്‍ അതിരുകടന്ന് ഭീകരപ്രവര്‍ത്തനം നടത്തുന്നതിന് അവകാശം സ്വന്തമാക്കിയെന്ന തോന്നലിലാണെന്ന് അദ്ദേഹം പറഞ്ഞു.
സ്വന്തം പ്രദേശങ്ങളിലെ പരമാധികാരം പ്രയോഗിക്കുന്നതിനാല്‍ അഫ്ഗാനിസ്ഥാനെതിരെ പാകിസ്ഥാന്‍ അസഹനമായി പെരുമാറുകയാണ്. അതിരുകടന്ന് ഭീകരപ്രവര്‍ത്തനം നടത്താനുള്ള അവകാശം ഉണ്ടെന്ന് പാകിസ്ഥാന്‍ കരുതുന്നു. അയല്‍രാജ്യങ്ങള്‍ക്ക് ഇത് ഒരിക്കലും അംഗീകരിക്കാനാകില്ല. ഇന്ത്യ അഫ്ഗാനിസ്ഥാന്റെ പരമാധികാരത്തോടും ഭൗമപരിധിയോടും സ്വാതന്ത്ര്യത്തോടും പൂര്‍ണമായും പ്രതിബദ്ധമാണെന്നും ്അദ്ദേഹം പറഞ്ഞു.
തുര്‍ക്കിയില്‍ ഈ ആഴ്ച നടന്ന സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന വന്നത്. ഇരുരാജ്യങ്ങളും പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുകയും അതിര്‍ത്തിയില്‍ ഏറ്റുമുട്ടലുകള്‍ ശക്തമാകുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.
