തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണന്‍ പോറ്റിയെ കോടതി റിമാന്റ് ചെയ്തു. തിരുവനന്തപുരം സ്‌പെഷ്യല്‍ സബ് ജയിലിലേക്ക് ഉണ്ണികൃഷ്ണന്‍ പോറ്റിയെ മാറ്റി.
കസ്റ്റഡി കാലാവധി കഴിയുന്ന സാഹചര്യത്തിലായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റിയെ റാന്നി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതിയില്‍ ഹാജരാക്കിയത്. അപസ്മാര ബാധിതനായതിനാല്‍ ജയിലില്‍ പോകാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അഭിഭാഷകന്‍ വാദിച്ചെങ്കിലും വൈദ്യ പരിശോധനയ്ക്കുള്ള സജ്ജീകരണങ്ങള്‍ ഉള്ളതായി പ്രോസിക്യൂഷന്‍ ബോധിപ്പിക്കുകയായിരുന്നു.
