ഇടുക്കി: രാജകുമാരിയിലുണ്ടായ വാഹനാപകടത്തില്‍ മൂവാറ്റുപുഴ സ്വദേശിയായ യുവാവ് മരിച്ചു. നാലു പേര്‍ക്ക് പരിക്കേറ്റു. മൂവാറ്റുപുഴ ആയവന സ്വദേശി മേലേക്കുടി ആന്റു റോയിയാണ് മരിച്ചത്. ഒരാളുടെ നില ഗുരുതരമാണ്.
പണിക്കക്കുടിയില്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. മരിച്ച ആന്റുവാണ് വാഹനം ഓടിച്ചിരുന്നത്.
റോഡില്‍ വാഹനം തെന്നുകയായിരുന്നു. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ആന്റു വഴിയില്‍ മരിക്കുകയായിരുന്നു.
