ഭാര്യ ക്രിസ്തുമതം സ്വീകരിച്ചേക്കുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്

ഭാര്യ ക്രിസ്തുമതം സ്വീകരിച്ചേക്കുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്


വാഷിംഗ്്ടണ്‍: ഇന്ത്യന്‍ വംശജയായ ഭാര്യ ഉഷ വാന്‍സ് ക്രിസ്തു മതം സ്വീകരിക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചിരിക്കുകയാണ് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്. മിസിസിപ്പി സര്‍വകലാശാലയിലെ ടേണിംഗ് പോയിന്റ് യു.എസ്.എ പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'മിക്ക ഞായറാഴ്ചകളിലും ഉഷ എനിക്കൊപ്പം പള്ളിയില്‍ വരാറുണ്ട്.  ദേവാലയാനുഭവം  അവളെയും ഒരുദിവസം സ്പര്‍ശിക്കുമെന്ന പ്രതീക്ഷ എനിക്കുണ്ട്. എന്നാല്‍ അവള്‍ മാറിയില്ലെങ്കിലും അത് ദൈവത്തിന്റെ ഇഷ്ടമാണെന്ന് ഞാന്‍ കരുതും- വാന്‍സ് പറഞ്ഞു.

 ഉഷ ഒരു ഹിന്ദു കുടുംബത്തില്‍ വളര്‍ന്നെങ്കിലും അവര്‍ മതാനുഷ്ടാനങ്ങള്‍ പിന്തുടരുന്ന വ്യക്തിായിരുന്നില്ലെന്നും, താനും അവളും ഒരിക്കല്‍ യുക്തിവാദികളായിരുന്നുവെന്നും വാന്‍സ് കൂട്ടിച്ചേര്‍ത്തു.

തങ്ങളുടെ മൂന്ന് മക്കളെ ക്രിസ്ത്യന്‍ മതാചാര പ്രകാരം വളര്‍ത്താന്‍ തീരുമാനിച്ചതായും അവര്‍ ക്രിസ്ത്യന്‍ സ്‌കൂളിലാണ് പഠിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം,  'മക്കള്‍ക്ക് മതം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയിരിക്കുന്നുവെന്നാണ് ഉഷ വാന്‍സ് കഴിഞ്ഞ മാസം 'സിറ്റിസന്‍ മക്കെയ്ന്‍' പോഡ്കാസ്റ്റില്‍ പ്രതികരിച്ചത്. അവര്‍ ആഗ്രഹിച്ചാല്‍ കത്തോലിക്ക മതബോധനത്തിലും ജ്ഞാനസ്‌നാനത്തിലും പങ്കെടുക്കാം, എന്നായിരുന്നു.