ന്യൂഡല്‍ഹി: സുപ്രിം കോടതിയിലെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്തിനെ നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങി. നവംബര്‍ 23നാണ് ജസ്റ്റിസ് ഗവായ് വിരമിക്കുന്നത്.
സുപ്രിം കോടതി ജഡ്ജിമാരില്‍ ജസ്റ്റിസ് സൂര്യകാന്തിനാണ് സീനിയോരിറ്റി. ഗവായിയുടെ പിന്‍ഗാമിയായി നിയമിതനാകുന്ന സൂര്യകാന്തിന് 2027 ഫെബ്രുവരി ഒമ്പതു വരെയാണ് കാലാവധിയുണ്ടാവുക. 65 വയസാണ് സുപ്രിം കോടതിയില്‍ വിരമിക്കല്‍ പ്രായം.