വിവാഹ മോചനത്തെ പരിഹസിച്ച് വാന്‍സ്; തനിക്കു വേണ്ടി ഉഷ സംസാരിക്കുമെന്ന് മറുപടി

വിവാഹ മോചനത്തെ പരിഹസിച്ച് വാന്‍സ്; തനിക്കു വേണ്ടി ഉഷ സംസാരിക്കുമെന്ന് മറുപടി


വാഷിങ്ടണ്‍: വൈറ്റ് ഹൗസ് മുന്‍ പ്രസ് സെക്രട്ടറി ജെന്‍ സാക്കി പ്രചരിപ്പിച്ച വിവാഹമോചന അഭ്യൂഹങ്ങളെ യു എസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് പരിഹസിച്ചു. തന്റെ ജീവിതത്തില്‍ ഉഷയുണ്ടെന്നത് വലിയ ഭാഗ്യമാണെന്ന് വാന്‍സ് പറഞ്ഞു.

വാന്‍സിന്റെയും ഭാര്യ ഉഷയുടെയും വിവാഹജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടെന്നായിരുന്നു ആരോപണം ഉയര്‍ന്നത്. ഇത് ലജ്ജാകരമാണെന്നും രണ്ടാം വനിത ഉഷ വാന്‍സിന് തനിക്കായി സംസാരിക്കാന്‍ കഴിയുമെന്നും അതേക്കുറിച്ചുള്ള ചോദ്യത്തിന് വൈസ് പ്രസിഡന്റ് പ്രതികരിച്ചു. 

വൈറ്റ് ഹൗസ് മുന്‍ പ്രസ് സെക്രട്ടറി ജെന്‍ സാക്കി 'ഐ'വ് ഹാഡ് ഇറ്റ്'' എന്ന പോഡ്കാസ്റ്റ് സീരീസിലെ ഒരു എപ്പിസോഡില്‍ തെളിവുകളില്ലാതെ തന്നെ വാന്‍സ് ദമ്പതികളുടെ ബന്ധം തകരാറിലാണെന്നും അവര്‍ വിവാഹമോചനത്തിലേക്കാണ് നീങ്ങുന്നതെന്നുമുള്ള സൂചന നല്‍കിയിരുന്നു. 

അതോടൊപ്പം വാന്‍സിന് പ്രസിഡന്റാവാനുള്ള ആഗ്രഹമുണ്ടെന്നും സാക്കി അവകാശപ്പെട്ടു. വൈസ് പ്രസിഡന്റിനെ 'ലിറ്റില്‍ മാഞ്ചുറിയന്‍ കാന്‍ഡിഡേറ്റ്' എന്ന് വിശേഷിപ്പിച്ച സാക്കി അദ്ദേഹം ഏത് വഴിയിലും അതിലേക്ക് എത്താന്‍ ശ്രമിക്കുമെന്നും ആരോപിച്ചു.

വൈറ്റ് ഹൗസ് കമ്യൂണിക്കേഷന്‍സ് ഡയറക്ടറും പ്രസിഡന്റിന്റെ ഉപദേശകനുമായ സ്റ്റീവന്‍ ചെങ് സാക്കിയുടെ പരാമര്‍ശത്തെ ശക്തമായി വിമര്‍ശിച്ചു.

ജെന്‍ സാക്കി തന്റെ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ മറ്റുള്ളവരിലേക്ക് മാറ്റുകയാണ് ചെയ്യുന്നതെന്ന് ചെങ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ എഴുതി. സത്യത്തിന്റെ അടിസ്ഥാനമൊന്നും മനസ്സിലാക്കാത്ത ഒരു മണ്ടfയാണ് സാക്കിയെന്നും തന്റെ കഴിവില്ലായ്മ മറയ്ക്കാന്‍ കള്ളവാര്‍ത്ത പറയുകയാണ് അവരെന്നും ചെങ് എഴുതി.