മനുഷ്യ ബോംബെന്ന് ഭീഷണി മുഴക്കിയ യാത്രക്കാരന്‍ കൊച്ചി വിമാനത്താവളത്തില്‍ അറസ്റ്റില്‍

മനുഷ്യ ബോംബെന്ന് ഭീഷണി മുഴക്കിയ യാത്രക്കാരന്‍ കൊച്ചി വിമാനത്താവളത്തില്‍ അറസ്റ്റില്‍


കൊച്ചി: കൊച്ചി അന്താരാഷ്ട്ര വവിമാനത്താവളത്തില്‍ മനുഷ്യബോംബാണെന്ന് യാത്രക്കാരന്‍ ഭീഷണി മുഴക്കിയതോടെ വിമാനം അരമണിക്കൂറിലേറെ വൈകി. തിങ്കളാഴ്ച വൈകിട്ട് 3.50ന് മുംബൈയിലേക്ക് പുറപ്പെടാനൊരുങ്ങിയ വിസ്താര വിമാനത്തിലെ യാത്രക്കാരനായ മഹാരാഷ്ട്ര സ്വദേശി വിജയ് മന്ദാനയാണ് ഭീഷണി മുഴക്കിയത്. 

വിജയ് മന്ദാനയെ സി ഐ എസ് എഫുകാര്‍ ബലം പ്രയോഗിച്ച് പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. 3.50ന് പുറപ്പെടേണ്ടിയിരുന്ന വിമാനം പരിശോധനയ്ക്ക് ശേഷം 4.20നാണ് മുംബൈയിലേക്ക് പുറപ്പെട്ടത്. വ്യാജ ഭീഷണി മുഴക്കിയ വിജയ് മന്ദാനയെ യാത്ര ചെയ്യാന്‍ അനുവദിച്ചില്ല. ഇയാളെ നെടുമ്പാശ്ശേരി പൊലീസിന് കൈമാറി.