നിലപാടില്‍ മാറ്റം; മന്ത്രിമാരെ നീക്കാനുള്ള ബില്ലിനോട് യോജിപ്പില്ലെന്ന് ശശി തരൂര്‍ എം പി

നിലപാടില്‍ മാറ്റം; മന്ത്രിമാരെ നീക്കാനുള്ള ബില്ലിനോട് യോജിപ്പില്ലെന്ന് ശശി തരൂര്‍ എം പി


ന്യൂഡല്‍ഹി: അറസ്റ്റിലാകുന്ന മന്ത്രിമാരെ നീക്കാനുള്ള ബില്ലില്‍ നിലപാട് തിരുത്തി ശശി തരൂര്‍ എം പി. ബില്ലിലെ വ്യവസ്ഥകളോട് യോജിപ്പില്ലെന്നും എതിര്‍പ്പാണെന്നും ശശി തരൂര്‍ പറഞ്ഞു.  അയോഗ്യരാക്കാന്‍ കുറ്റം തെളിയണമെന്നും താന്‍  പറഞ്ഞത് മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചുവെന്നും തരൂര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ തനിക്ക് ബില്ലില്‍ തെറ്റൊന്നും കാണാന്‍ കഴിയുന്നില്ലെന്നായിരുന്നു ശശി തരൂരിന്റെ ആദ്യ പ്രതികരണം വന്നത്.