റായ്പൂര്‍: മലയാളി കന്യാസ്ത്രീകളെയും യുവതികളെയും അറസ്റ്റു ചെയ്ത സംഭവത്തില്‍ യുവതികള്‍ വനിത കമ്മിഷനെ സമീപിച്ചു. മാനസികമായി പീഡിപ്പിച്ചെന്നും അപമാനിച്ചെന്നും കാണിച്ച് ആദിവാസി യുവതികള്‍ കുടുംബത്തിനൊപ്പം വനിത കമ്മിഷന്‍ ഓഫീസിലെത്തിയാണ് പരാതി നല്‍കിയത്. ഇത് സംബന്ധിച്ച വീഡിയോയും യുവതികള്‍ കമ്മിഷന് മുന്നില്‍ ഹാജരാക്കി.
സിസ്റ്റര്‍ പ്രീതി മേരി, സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് എന്നിവരെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍വച്ചാണ് അറസ്റ്റു ചെയ്തത്. ബജ്‌റംഗ്ദളിന്റെ പരാതിയിലായിരുന്നു അറസ്റ്റ്. ജോലി വാഗ്ദാനം ചെയ്ത് മൂന്നു പെണ്‍കുട്ടികളെ മതപരിവര്‍ത്തനം നടത്തി കടത്താന്‍ ശ്രമിക്കുകയായിരുന്നെന്നാണ് ആരോപണം.