യുവ രാഷ്ട്രീയ നേതാവില്‍ നിന്നും ദുരനുഭവം നേരിടേണ്ടിവന്നുവെന്ന ആരോപണവുമായി നടി

യുവ രാഷ്ട്രീയ നേതാവില്‍ നിന്നും ദുരനുഭവം നേരിടേണ്ടിവന്നുവെന്ന ആരോപണവുമായി നടി


തിരുവനന്തപുരം: സംസ്ഥാനത്തെ യുവ രാഷ്ട്രീയ നേതാവില്‍ നിന്നും തനിക്ക് ദുരനുഭവം നേരിടേണ്ടി വന്നതായി നടി റിനി ആന്‍ ജോര്‍ജ്. പല തവണ വിലക്കിയിട്ടും അ്‌ദ്ദേഹം പെരുമാറ്റം തുടര്‍ന്നുവെന്നും നടി മാധ്യമങ്ങളോട് പറഞ്ഞു. നേതാവിന്റെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിലുള്ള പലരുമായും നല്ല ബന്ധമാണെന്നും റിനി പറഞ്ഞു.

സോഷ്യല്‍ മീഡിയ വഴിയാണ് യുവ നേതാവുമായി പരിചയത്തിലായത്. എന്നാല്‍ ആദ്യ സമയം മുതല്‍ തന്നെ മോശം പെരുമാറ്റമുണ്ടായെന്നും നടി പ്രതികരിച്ചു. ആദ്യമായി മോശം അനുഭവമുണ്ടായത് മൂന്നര വര്‍ഷം മുന്‍പാണ്. അതിനുശേഷമാണ് അയാള്‍ ജനപ്രതിനിധിയായത്.

അയാള്‍ കാരണം മറ്റു ബുദ്ധിമുട്ടുകള്‍ ഇല്ലാത്തത് കൊണ്ടാണ് പരാതിയുമായി മുന്നോട്ട് പോകാത്തത്. പരാതിയുള്ളവര്‍ അതുമായി മുന്നോട്ടു പോകട്ടെയെന്നും റിനി ആന്‍ ജോര്‍ജ് പറഞ്ഞു.

ഇദ്ദേഹത്തെക്കുറിച്ച് പല നേതാക്കളോടും പരാതി പറഞ്ഞിട്ടുണ്ടെങ്കിലും പരിഹാരമുണ്ടായില്ല. നേതൃത്വത്തോട് പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍ പോയി പറയുവെന്നായിരുന്നു മറുപടി. ഇത്തരത്തിലുള്ള ആളുകളെ ഇനിയും സ്ഥാനങ്ങളില്‍ എത്തിക്കരുതെന്ന് മാത്രം പറയുകയാണെന്നും റിനി ആന്‍ ജോര്‍ജ് പറഞ്ഞു.