നെടുമ്പാശ്ശേരിയില്‍ വീണ്ടും ബോംബ് ഭീഷണി

നെടുമ്പാശ്ശേരിയില്‍ വീണ്ടും ബോംബ് ഭീഷണി


കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും ബോംബ് ഭീഷണി. എയര്‍ ഇന്ത്യയുടെ കൊച്ചി- ദമ്മാം, ആകാശ എയറിന്റെ കൊച്ചി- മുംബൈ എന്നീ വിമാനങ്ങള്‍ക്കാണ് ഭീഷണി ഉയര്‍ന്നത്. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് സന്ദേശം എത്തിയത്. അപ്പോഴേക്കും രണ്ട് വിമാനങ്ങളും പറന്നുയര്‍ന്നിരുന്നു. ഭീഷണി സന്ദേശത്തിന്റെ ഉറവിടം ഇതുവരെയും കണ്ടെത്താനായിട്ടില്ല.

ഇന്ന് മാത്രം രാജ്യത്ത് ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, വിസ്താര, ആകാശ എയര്‍ തുടങ്ങിയ കമ്പനികളുടെ നിരവധി വിമാനങ്ങള്‍ക്കാണ് ബോംബ് ഭീഷണിയുണ്ടായത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ വിമാനങ്ങള്‍ക്ക് ലഭിച്ചത് 100ലധികം ബോംബ് ഭീഷണികളാണ്. വ്യാജ ഭീഷണി സന്ദേശങ്ങള്‍ തടയാന്‍ കര്‍ശന നടപടികള്‍ക്കൊരുങ്ങുകയാണ് വ്യോമയാന മന്ത്രാലയം.