പാര്‍ട്ടിവിട്ട യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.കെ. ഷാനിബും പാലക്കാട് മത്സരിക്കും

പാര്‍ട്ടിവിട്ട യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.കെ. ഷാനിബും പാലക്കാട് മത്സരിക്കും


പാലക്കാട് :  രാഹുല്‍ മാങ്കൂട്ടത്തിലിനെ ഇറക്കി മണ്ഡലം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിന് തലവേദനയായി വിമത സ്ഥാനാര്‍ത്ഥികളുടെ എണ്ണം കൂടുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് വിട്ട് ഇടതുസ്ഥാനാര്‍ത്ഥിയായ പി സരിന് പിന്നാലെ പാര്‍ട്ടിവിട്ട യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.കെ. ഷാനിബും മത്സരിക്കും. സതീശന്റേയും ഷാഫി പറമ്പിലിന്റേയും ഏകാധിപത്യ നിലപാടുകള്‍ക്കെതിരെയാണ് മത്സരമെന്നാണ് ഷാനിബിന്റെ നിലപാട്.

പാലക്കാട്  വടകര- ആറന്മുള കരാര്‍ കോണ്‍ഗ്രസും ആര്‍എസ്എസും തമ്മിലുണ്ടെന്നും ഈ കരാറിന്റെ രക്തസാക്ഷിയാണ് മുരളീധരന്‍ എന്നും കടുത്ത ആരോപണം ഉന്നയിച്ചാണ് ഷാനിബ് പാര്‍ട്ടി വിട്ടത്. ഇതില്‍ കൂടുതല്‍ കാര്യങ്ങള്‍ ഇന്ന് വാര്‍ത്താസമ്മേളനം വിളിച്ച് വ്യക്തമാക്കുമെന്നും ഷാനിബ് അറിയിച്ചിട്ടുണ്ട്. ഷാനിബും സരിനും പാലക്കാട് ജില്ലക്കാരാണ് എന്നതും രാഹുലിന് വെല്ലുവിളിയാണ്.

സിപിഎമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ച ഷാനിബാണ് അപ്രതീക്ഷിതമായി മത്സരരംഗത്ത് ഇറങ്ങുന്നത്.