തിരുവനന്തപുരം: ഇന്ത്യക്കാരന്‍ എന്നതില്‍ എന്നും അഭിമാനിച്ച വ്യക്തിത്വമായിരുന്നു ഡോ. എം അനിരുദ്ധന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അമേരിക്കന്‍ പൗരത്വം ലഭിക്കാന്‍ എല്ലാ അവസരങ്ങളും സാധ്യതകളും ഉണ്ടായിട്ടും ഇന്ത്യന്‍ പൗരത്വം വെടിയേണ്ടതില്ലെന്ന ഉറച്ച നിലപാട് സ്വീകരിച്ച വ്യക്തിത്വമായിരുന്നു ഡോ. എം അനിരുദ്ധന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ ബോര്‍ഡ് അംഗവും ലോക കേരള സഭാഗവും ശാസ്ത്ര ഗവേഷകനും ഫൊക്കാന പ്രഥമ പ്രസിഡന്റും അമേരിക്കയിലെ പ്രമുഖ പ്രവാസി സംരംഭകനുമായിരുന്ന ഡോ. എം അനിരുദ്ധന്‍ അനുസ്മരണ യോഗത്തില്‍ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജീവിതാവസാനം വരെ ഇന്ത്യന്‍ പാസ്‌പോര്‍ട്ടായിരുന്നു ഡോ. അനിരുദ്ധന്. എല്ലാ കാലത്തും ഇന്ത്യക്കാരന്‍ എന്ന് അഭിമാനിക്കുകയും ആ സ്വത്വം നിലനിര്‍ത്തുകയും ചെയ്ത വ്യക്തിത്വമായിരുന്നു ഡോ. എം അനിരുദ്ധന്റേതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു. തന്റെ അമേരിക്കന്‍ സന്ദര്‍ശന വേളയിലെയും കേരളത്തിലേയും അനിരുദ്ധനൊപ്പമുളള സൗഹൃദ നിമിഷങ്ങളും അനുഭവങ്ങളും മുഖ്യമന്ത്രി ഓര്‍മ്മിച്ചു. സഹോദരതുല്യമായ സ്‌നേഹമായിരുന്നു പരസ്പരമുണ്ടായിരുന്നതെന്നും ഡോ. എം അനിരുദ്ധന്റെ വിയോഗം തനിക്ക് വ്യക്തിപരമായ നഷ്ടം കൂടിയാണെന്നും പിണറായി വിജയന്‍ പറഞ്ഞു. ഡോ. എം അനിരുദ്ധന്റെ ദീര്‍ഘവീക്ഷണവും നിസ്വാര്‍ഥമായ സേവനവും നേര്‍ക്ക റൂട്ട്‌സിന്റെ ഉന്നതിയ്ക്കു സഹായകരമായെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിച്ച പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയും ഓര്‍മ്മിച്ചു. ഓരോ പ്രവാസിയുടേയും കണ്ണീരും സ്വപ്‌നവും അദ്ദേഹം തന്റേതു കൂടെയായി കണ്ട് അതിനായി നിരന്തര പ്രയത്‌നിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും വി ശിവന്‍കുട്ടി അനുസ്മരിച്ചു. അമേരിക്കന്‍ മലയാളികളുടെ സാംസ്്കാരിക അന്യവത്ക്കരണത്തിനുള്ള സാധ്യത മുന്നില്‍ കണ്ട് മലയാള ഭാഷാ സ്വത്വത്തിനുവേണ്ടിയും സാംസ്‌കാരിക തിരിച്ചറിവിനുവേണ്ടിയും അദ്ദേഹം നടത്തിയ ശ്രമങ്ങളെ അനുസ്മരണ പ്രഭാഷണത്തിന്‍ നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ ഓര്‍മ്മിച്ചു. നാടുമായുള്ള ബന്ധം എന്നും നിലനിര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു ഡോ. അനിരുദ്ധനെന്ന് സഹപ്രവര്‍ത്തകനെന്ന നിലയിലും സുഹൃത്തെന്ന നിലയിലുമുളള അദ്ദേഹത്തോടൊപ്പമുളള ഓാര്‍മ്മകള്‍ പങ്കുവെച്ച് നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ ഡോ. എം എ യൂസഫലിയും അഭിപ്രായപ്പെട്ടു. തിരുവനന്തപുരം മസ്‌കോട്ട് ഹോട്ടലില്‍ സംഘടിപ്പിച്ച അനുസ്മരണ യോഗത്തില്‍ മുന്‍ മന്ത്രിമാരായ എം എം ഹസ്സന്‍, കെ സി ജോസഫ്, ഡോ. എം അനിരുദ്ധന്റെ മക്കളായ അരുണ്‍ അനിരുദ്ധന്‍, ഡോ. അനുപ് അനിരുദ്ധന്‍ എന്നിവരും ലോക കേരള സഭ അംഗങ്ങള്‍, പ്രവാസിസംഘടനാ പ്രതിനിധികള്‍ തുടങ്ങിയവരും സംബന്ധിച്ചു. ചടങ്ങില്‍ നോര്‍ക്ക വകുപ്പ് സെക്രട്ടറി എസ് ഹരികിഷോര്‍ സ്വാഗതവും നോര്‍ക്ക റൂട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി നന്ദിയും പറഞ്ഞു.
ഡോ. എം അനിരുദ്ധന്‍ ഇന്ത്യക്കാരനെന്നതില്‍ അഭിമാനിച്ച വ്യക്തിത്വം: പിണറായി വിജയന്‍
