കെ വി തോമസിന് യാത്രാ ബത്ത വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം

കെ വി തോമസിന് യാത്രാ ബത്ത വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം


തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രതിനിധിയായ കെ വി തോമസിന് യാത്രാ ബത്ത വര്‍ദ്ധിപ്പിക്കാന്‍ നീക്കം. ഇന്നലെ ചേര്‍ന്ന സബ്ജക്ട് കമ്മിറ്റി യോഗത്തിലാണ് കെ വി തോമസിന്റെ യാത്രാബത്ത വാര്‍ദ്ധിപ്പിക്കണമെന്ന ആവശ്യമുയര്‍ന്നത്.

നിലവിലുള്ള ബഡ്ജറ്റ് വിഹിതമായി 500 രൂപയാണ് പ്രതിദിനം കേരള ഹൗസിലെ പ്രത്യേക പ്രതിനിധിക്ക് നല്‍കി വരുന്ന യാത്ര ബത്ത. അധികമായി 631 രൂപ കൂടി അനുവദിച്ച് യാത്രാബത്ത 1131 രൂപയാക്കാനാണ് സബ്ജക്ട് കമ്മിറ്റിയുടെ നിര്‍ദ്ദേശം. ഇതോടെ പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപ എന്നത് പതിനൊന്ന് ലക്ഷത്തോളമാകും.

2024-25 ല്‍ 4,98,058 രൂപയാണ് യാത്രാബത്ത ഇനത്തില്‍ ചെലവായത്. 2025-26 സാമ്പത്തിക വര്‍ഷത്തിലേക്ക് യാത്രാബത്ത പുതുക്കി നിശ്ചയിക്കാനാണ് നിര്‍ദ്ദേശം. സബ്ജക്ട് കമ്മിറ്റിയുടെ യോഗത്തില്‍ ഉയര്‍ന്ന യാത്രാബത്ത വര്‍ദ്ധനവ് ഉള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ ധനവകുപ്പിനെ അറിയിക്കും. തുടര്‍ന്ന് ധനവകുപ്പ് ഫണ്ട് അനുവദിക്കുന്നതാണ് പതിവ് രീതി