ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും

ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും


വയനാട്: ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കൊപ്പമാണ് പ്രിയങ്ക മണ്ഡലത്തിലെത്തുക. മൈസൂരിൽ നിന്ന് റോഡ് മാർഗമാണ് ഇരുവരും ബത്തേരിയിൽ എത്തുക.

ബുധനാഴ്ചയാണ് പ്രിയങ്ക നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നത്. സോണിയ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ബുധനാഴ്ച വയനാട്ടിൽ എത്തും. രണ്ട് കിലോമീറ്റ!*!ർ റോഡ്‌ഷോ നടത്തിയാണ് പ്രിയങ്കയുടെ പത്രികാസമർപ്പണം. റോഡ് ഷോ വൻവിജയമാക്കാനുള്ള ഒരുക്കത്തിലാണ് കോൺഗ്രസ്.

യുഡിഎഫിന്റെ നിയോജകമണ്ഡലം കൺവൻഷനുകൾ പൂർത്തിയായിട്ടുണ്ട്. പഞ്ചായത്ത് തല കൺവൻഷനുകൾ നടക്കുകയാണ്. രാഹുൽ ഗാന്ധിക്ക് ലഭിച്ചതിനെക്കാൾ ഭൂരിപക്ഷത്തിനാണ് ഇക്കുറി കോൺഗ്രസ് ശ്രമം. ഇടതുമുന്നണി സ്ഥാനാർത്ഥി സിപിഐയുടെ സത്യൻ മൊകേരിയാണ്. നവ്യ ഹരിദാസ് ആണ് എൻഡിഎ സ്ഥാനാർത്ഥി.