ഐടി തകരാറിനെ തുടര്‍ന്ന് അലാസ്‌ക എയര്‍ലൈന്‍സ് രാജ്യവ്യാപകമായി സര്‍വീസുകള്‍ നിര്‍ത്തി

ഐടി തകരാറിനെ തുടര്‍ന്ന് അലാസ്‌ക എയര്‍ലൈന്‍സ് രാജ്യവ്യാപകമായി സര്‍വീസുകള്‍ നിര്‍ത്തി


വാഷിംഗ്ടണ്‍: ഗുരുതരമായ ഐടി തകരാറിനെ തുടര്‍ന്ന് അമേരിക്കന്‍ എയര്‍ലൈന്‍ കമ്പനിയായ അലാസ്‌ക എയര്‍ലൈന്‍സ് (Alaska Airlines) രാജ്യവ്യാപകമായി എല്ലാ വിമാന സര്‍വീസുകളും വ്യാഴാഴ്ച താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

കമ്പനിയുടെ ആഭ്യന്തര പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന തരത്തിലുള്ള സാങ്കേതിക തകരാറാണ് സംഭവിച്ചതെന്ന് എയര്‍ലൈന്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്താനുള്ള അനുമതി  ആവസ്യപ്പെട്ട് എയര്‍ലൈന്‍ ഫെഡറല്‍ എവിയേഷന്‍ അഡ്മിനിസ്‌ട്രേഷനെ സമീപിച്ചു.

'യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തിന് ഞങ്ങള്‍ ഖേദിക്കുന്നു. ഇന്ന് രാത്രി യാത്രയ്ക്ക് പ്ലാന്‍ ചെയ്തിട്ടുള്ളവര്‍ വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുന്‍പ് നിങ്ങളുടെ ഫ്‌ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കുക,' - അലാസ്‌ക എയര്‍ലൈന്‍സ് പ്രസ്താവനയില്‍ പറഞ്ഞു.

ഐടി തകരാറിന്റെ കാരണം സംബന്ധിച്ച് കമ്പനി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. യാത്രകള്‍ എപ്പോള്‍ പുനരാരംഭിക്കുമെന്നതും ഇതുവരെ വ്യക്തമാക്കിയിട്ടില്ല.