വാഷിങ്ടൺ: അമേരിക്കൻ റിപ്പബ്ലിക്കൻ പാർട്ടിയിലെ ഫ്‌ളോറിഡ പ്രതിനിധിസഭാംഗം കോറി മിൽസിനെതിരെ യുഎസ് നീതിന്യായ വകുപ്പ് (ഡിഒജെ) അന്വേഷണം ആരംഭിച്ചതായി വിഷയവുമായി അടുത്ത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വിവിധ അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മിൽസിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങളും അന്വേഷണത്തിന്റെ ഭാഗമാണെന്ന് വൃത്തങ്ങൾ അറിയിച്ചു. എന്നാൽ അന്വേഷണത്തിന്റെ വിശദാംശങ്ങൾ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
ഇതുസംബന്ധിച്ച് പ്രതികരണത്തിനായി മാധ്യമങ്ങൾ സമീപിച്ചെങ്കിലും കോറി മിൽസിന്റെ ഓഫീസ് മറുപടി നൽകിയിട്ടില്ല.
കോറി മിൽസിനെതിരായ അന്വേഷണം സംബന്ധിച്ച വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത് എംഎസ് നൗ (MS NOW) ആണ്. അതേസമയം, യുഎസ് നീതിന്യായ വകുപ്പും വിഷയത്തിൽ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
റിപ്പബ്ലിക്കൻ എംപി കോറി മിൽസിനെതിരെ നീതിന്യായ വകുപ്പിന്റെ അന്വേഷണം
