ട്രംപിന് കോടതിയില്‍ നിന്ന് തിരിച്ചടി ; കോണ്‍ഗ്രസ് പാസാക്കിയ ഫണ്ടുകള്‍ മരവിപ്പിച്ച നടപടി ജഡ്ജി തടഞ്ഞു

ട്രംപിന് കോടതിയില്‍ നിന്ന് തിരിച്ചടി ;    കോണ്‍ഗ്രസ് പാസാക്കിയ ഫണ്ടുകള്‍ മരവിപ്പിച്ച നടപടി ജഡ്ജി തടഞ്ഞു


വാഷിംഗ്ടണ്‍:  കോണ്‍ഗ്രസ് അംഗീകരിച്ച കോടിക്കണക്കിന് ഫണ്ടുകള്‍ തടഞ്ഞുവയ്ക്കുന്നതില്‍ നിന്ന് ട്രംപ് ഭരണകൂടത്തെ തടയുന്ന ഉത്തരവ് വ്യാഴാഴ്ച 22 സംസ്ഥാനങ്ങളിലേക്കും ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയയിലേക്കും വ്യാപിപ്പിച്ചു. ഭരണകൂടം അതിന്റെ അധികാരപരിധി മറികടന്നാണ് കോണ്‍ഗ്രസ് ഏറ്റെടുക്കുന്ന ഫെഡറല്‍ പ്രോഗ്രാമുകള്‍ക്കുള്ള പണമൊഴുക്ക് തടയണമെന്ന് ഏജന്‍സികളോട് നിര്‍ദ്ദേശിച്ചതെന്ന് നിരീക്ഷിച്ചതിനെ തുടര്‍ന്നാണ് റോഡ് ഐലന്‍ഡ് ഡിസ്ട്രിക്റ്റിനായുള്ള ഫെഡറല്‍ ഡിസ്ട്രിക്റ്റ് കോടതിയിലെ ജഡ്ജി ജോണ്‍ ജെ. മക്കോണല്‍ ജൂനിയര്‍ ഭരണകൂട നടപടി റദ്ദാക്കിയത്.

പണമൊഴുക്ക് നിലനിര്‍ത്താന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കുന്ന ജഡ്ജിയുടെ താല്‍ക്കാലിക ഉത്തരവിനെ അടിസ്ഥാനമാക്കിയുള്ള ഈ വിധി, പ്രസിഡന്റിന്റെ അജണ്ടയുമായി പൊരുത്തപ്പെടുന്നതിന് ചെലവ് പുനഃപരിശോധിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമങ്ങളെ ചോദ്യം ചെയ്ത് ഡെമോക്രാറ്റിക് സംസ്ഥാനങ്ങളുടെ അറ്റോര്‍ണി ജനറല്‍മാര്‍ കൂടുതല്‍ വിശാലമായ നിയമ പോരാട്ടങ്ങളിലേക്ക് പോകുന്നതിന് വഴിതുറക്കും.

എക്‌സിക്യൂട്ടീവ് അതിന്റെ അധികാര പരിധികടന്നതാണ് കേസിന് ആധാരമെന്ന് വ്യാഴാഴ്ച രാവിലെ നല്‍കിയ ഒരു അഭിപ്രായത്തില്‍, റോഡ് ഐലന്‍ഡ് ഡിസ്ട്രിക്റ്റിനായുള്ള ഫെഡറല്‍ ഡിസ്ട്രിക്റ്റ് കോടതിയിലെ ജഡ്ജി ജോണ്‍ ജെ. മക്കോണല്‍ ജൂനിയര്‍ പറഞ്ഞു.

'ഇവിടെ, എക്‌സിക്യൂട്ടീവ് (വൈറ്റ് ഹൗസ്) കോണ്‍ഗ്രസിന് മുകളിലായി സ്വയം പ്രതിഷ്ഠിച്ചു
എന്ന് അദ്ദേഹം എഴുതി. 'ചെലവ് നിയന്ത്രിക്കാനുള്ള കോണ്‍ഗ്രസിന്റെ അധികാരം പരിഗണിക്കാതെ കോണ്‍ഗ്രസ് അംഗീകരിച്ചതും ചെലവഴിക്കുന്നതിനുബാധ്യതയുള്ളതുമായ ഫണ്ടുകള്‍ ചെലവഴിക്കുന്നതിനെതിരെ വൈറ്റ് ഹൗസ്  പ്രത്യേക ഉത്തരവ് ഏര്‍പ്പെടുത്തുകയായിരുന്നുവെന്നും ജഡ്ജ് അഭിപ്രായപ്പെട്ടു.