റോഡ് ഐലന്റ്: സോഷ്യല്‍ മീഡിയയില്‍ വൈറലായ ജഡ്ജി ഫ്രാങ്ക് കാപ്രിയോ അന്തരിച്ചു. 88 വയസ്സായിരുന്നു. അര്‍ബുദ രോഗ ബാധിതനായ അദ്ദേഹം ഇന്റര്‍നെറ്റിലെ ഏറ്റവും പ്രിയപ്പെട്ട ജഡ്ജിയും ഇന്റര്‍നെറ്റ് സെന്‍സേഷനുമായിരുന്നു. മരണം പിടികൂടുന്നതിന് തൊട്ടുമുമ്പ് നന്ദി പറഞ്ഞുകൊണ്ട് അദ്ദേഹം ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.
'നിര്‍ഭാഗ്യവശാല്‍ എനിക്ക് ഒരു തിരിച്ചടി നേരിട്ടു, ഞാന്‍ ഇപ്പോള്‍ ആശുപത്രിയില്‍ തിരിച്ചെത്തി, നിങ്ങളുടെ പ്രാര്‍ഥനകളില്‍ ഒരിക്കല്‍ കൂടി എന്നെ ഓര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഞാന്‍ വീണ്ടും നിങ്ങളുടെ അടുക്കല്‍ വരുന്നു,' പാന്‍ക്രിയാറ്റിക് കാന്‍സറുമായുള്ള തന്റെ മുന്‍ പോരാട്ടത്തെ പരാമര്‍ശിച്ചുകൊണ്ട് കാപ്രിയോ പറഞ്ഞു.
2023 നവംബറിലാണ് അദ്ദേഹത്തിന് രോഗം കണ്ടെത്തിയത്. ആറ് മാസത്തെ കീമോതെറാപ്പിയും അഞ്ച് റേഡിയേഷന്‍ ചികിത്സകളും നടത്തിയിരുന്നു.