ട്രംപിന്റെ കൂട്ടാളിയായ ചാര്‍ളി കിര്‍ക്ക് യൂട്ടായിലെ കാമ്പസ് പരിപാടിക്കിടെ വെടിയേറ്റ് മരിച്ചു

ട്രംപിന്റെ കൂട്ടാളിയായ ചാര്‍ളി കിര്‍ക്ക് യൂട്ടായിലെ കാമ്പസ് പരിപാടിക്കിടെ വെടിയേറ്റ് മരിച്ചു


വാഷിംഗ്ടണ്‍: വലതുപക്ഷ ആക്ടിവിസ്റ്റും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അടുത്ത സുഹൃത്തുമായ ചാര്‍ളി കിര്‍ക്ക് ബുധനാഴ്ച യൂട്ടാ കോളേജ് പരിപാടിയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. ഞെട്ടലുളവാക്കിയ സംഭവം അമേരിക്കയിലുടനീളമുള്ള രാഷ്ട്രീയ അക്രമ ഭീഷണിയിലേക്ക് വീണ്ടും ജനശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്.

ടേണിംഗ് പോയിന്റ് യുഎസ്എ എന്ന യുവജന സംഘടനയുടെ സഹസ്ഥാപകനും സിഇഒയുമായ 31 കാരനായ കിര്‍ക്കിനെ 'മഹാനും ഇതിഹാസവും' എന്ന് പ്രശംസിച്ചുകൊണ്ടാണ്  ട്രംപ് സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിമന്റെ മരണത്തെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്.

'അമേരിക്കയിലെ യുവാക്കളുടെ ഹൃദയം ചാര്‍ലിയേക്കാള്‍ നന്നായി മറ്റാര്‍ക്കും മനസ്സിലായിട്ടില്ല, അല്ലെങ്കില്‍ അങ്ങനെ ആരും ഉണ്ടായിരുന്നതുമില്ല,' ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു.

വെടിവെച്ചുവെന്ന് സംശയിക്കപ്പെടുന്ന ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ഉട്ടായിലെ ഒറെം മേയര്‍ ഡേവിഡ് യംഗ് പറഞ്ഞു. കിര്‍ക്ക് പ്രസംഗിച്ചുകൊണ്ടിരുന്ന സര്‍വകലാശാലയില്‍ നിയമപാലകര്‍ കസ്റ്റഡിയിലെടുത്ത ഒരാള്‍ പ്രതിയല്ലെന്ന് അന്വേഷണവുമായി ബന്ധമുള്ള ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.