വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച ഇസ്രായേല്‍- ഇറാന്‍ നടപടികളില്‍ അതൃപ്തിയെന്ന് ട്രംപ്

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച ഇസ്രായേല്‍- ഇറാന്‍ നടപടികളില്‍ അതൃപ്തിയെന്ന് ട്രംപ്


വാഷിങ്ടണ്‍: ഇസ്രായേലും ഇറാനും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്നും അതില്‍ തനിക്ക് അതൃപ്തിയുണ്ടെന്നും അറിയിച്ച് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇസ്രായേല്‍ എത്രയും പെട്ടെന്ന് പൈലറ്റുമാരെ തിരിച്ച് വിളിച്ച് വെടി നിര്‍ത്തല്‍ കരാര്‍ തുടരണമെന്നും ട്രംപ് ആവശ്യപ്പെട്ടു. 

ഇസ്രായേല്‍ മാത്രമല്ല ഇറാനും കരാര്‍ ലംഘിച്ചതായി ട്രംപ് ചൂണ്ടിക്കാട്ടി. ഇസ്രായേലിന്റെ നടപടിയില്‍ താനൊട്ടും സന്തുഷ്ടനല്ല. ഇസ്രായേല്‍ ബോംബിടുന്നതില്‍ നിന്ന് പിന്മാറണം. അല്ലാത്ത പക്ഷം ഗുരുതരമായ കരാര്‍ ലംഘനമായത് മാറുമെന്നും അദ്ദേഹം കുറിച്ചു. 

ഇരു രാജ്യങ്ങളും നിരന്തരമായി ആക്രമണത്തില്‍ ഏര്‍പ്പെടുന്നതിലും ട്രംപ് അതൃപ്തി പ്രകടിപ്പിച്ചു.

എന്നാല്‍ വെടിനിര്‍ത്തല്‍ ലംഘിച്ചുവെന്ന ട്രംപിന്റെ ആരോപണത്തെ ഇറാന്‍ എതിര്‍ത്തു.