ബാങ്കോക്ക്: അതിര്‍ത്തി തര്‍ക്കത്തെത്തുടര്‍ന്ന് കംബോഡിയയും തായ്‌ലന്‍ഡും തമ്മില്‍ സംഘര്‍ഷം രൂക്ഷമാകുന്നു. ആക്രമണങ്ങളില്‍ ഒരു കുട്ടിയും സൈനികനും ഉള്‍പ്പെടെ 12 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. കംബോഡിയയുടെ റോക്കറ്റ് ആക്രമണത്തില്‍ ഒമ്പത് സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്നും, 14 പേര്‍ക്ക് പരിക്കേറ്റതായും തായ് ലന്‍ഡ് സൈന്യം വ്യക്തമാക്കി.
സംഘര്‍ഷങ്ങളെ തുടര്‍ന്ന് കംബോഡിയയുമായുള്ള അതിര്‍ത്തി തായ്‌ലന്‍ഡ് അടച്ചു. സുരിന്‍ പ്രവിശ്യയിലെ താ മുന്‍ തോം ടെംപിളിന് സമീപമാണ് ആദ്യത്തെ ആക്രമണം ഉണ്ടായത്. കംബോഡിയ പീരങ്കി, റോക്കറ്റ് ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. തുടര്‍ന്ന് കംബോഡിയന്‍ സൈനിക കേന്ദ്രങ്ങളിലടക്കം തായ്‌ലന്‍ഡ് സൈന്യം വ്യോമാക്രമണം നടത്തി. എഫ് 16 ജെറ്റുകളും തായ് സൈന്യം പ്രത്യാക്രമണത്തിനായി ഉപയോഗിച്ചു.
രണ്ടു രാജ്യങ്ങളും തമ്മില്‍ ദീര്‍ഘകാലമായി തുടരുന്ന അതിര്‍ത്തിത്തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കഴിഞ്ഞ ദിവസം കുഴിബോംബ് സ്‌ഫോടനത്തില്‍ രണ്ട് തായ് സൈനികര്‍ക്ക് പരിക്കേറ്റിരുന്നു. കംബോഡിയയുടെ സ്ഥലങ്ങള്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് കംബോഡിയന്‍ സൈന്യം ആരോപിക്കുന്നത്.ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായതിനെ തുടര്‍ന്ന് പരസ്പരം നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയിരുന്നു.

കംബോഡിയന്‍ സൈനിക കേന്ദ്രത്തില്‍ തായ്‌ലന്‍ഡ് ആക്രമണം: കുട്ടിയും സൈനികനും ഉള്‍പ്പെടെ 12 പേര്‍ മരിച്ചു