ഇറാഖിലേക്കും ഇറാനിലേക്കും എമിറേറ്റ്‌സ് സര്‍വീസുകള്‍ റദ്ദാക്കി

ഇറാഖിലേക്കും ഇറാനിലേക്കും എമിറേറ്റ്‌സ് സര്‍വീസുകള്‍ റദ്ദാക്കി


ദുബായ്: ദുബായില്‍ നിന്ന് ഇറാഖിലേക്കും ഇറാനിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ ഈ മാസം 23 വരെ റദ്ദാക്കിയതായി എമിറേറ്റ്‌സ് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു. മിഡില്‍ ഈസ്റ്റ് മേഖലയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം കണക്കിലെടുത്താണ് തീരുമാനം. ഇത്തിഹാദ് നേരത്തെ സര്‍വീസ് റദ്ദാക്കിയിരുന്നു. ദുബൈ വഴി ഇറാഖ്, ഇറാന്‍ എന്നിവിടങ്ങളിലേക്കുള്ള ട്രാന്‍സിറ്റ് യാത്രകള്‍ അനുവദിക്കില്ലെന്നും ഇത്തിഹാദ് വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

തെഹ്‌റാന്‍, ബഗ്ദാദ്, ഇര്‍ബില്‍ എന്നിവിടങ്ങളിലേക്ക് ഫ്‌ളൈ ദുബൈയില്‍ ടിക്കറ്റ് ബുക് ചെയ്തവര്‍ അടിയന്തരമായി യാത്ര ചെയ്യണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. ലബനാനിലേക്കുളള സര്‍വീസുകള്‍ ഒക്ടോബര്‍ 31 വരെ റദ്ദാക്കിയതായും എമിറേറ്റ്‌സ് അധികൃതര്‍ അറിയിച്ചു.

നേരത്തെ, ഇറാനിലേക്കും തിരിച്ചുമുള്ള സര്‍വിസ് ഒക്ടോബര്‍ എട്ട് വരെ റദ്ദാക്കുകയും പിന്നീട് 16 വരെ നീട്ടുകയും ചെയ്തിരുന്നു. സംഘര്‍ഷം തുടരുന്ന അവസ്ഥയിലാണ് വീണ്ടും സര്‍വിസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.