ടെല്‍അവീവ്: ഹിസ്ബുള്ളയുമായുള്ള വെടിനിര്‍ത്തല്‍ സന്ധി പരാജയപ്പെട്ടാല്‍ ലെബനന് ഇനി ഒരു ഇളവ് ഉണ്ടാകില്ലെന്നും ഇസ്രായേല്‍ ശക്തമായി പ്രവര്‍ത്തിക്കുമെന്നും ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാട്‌സ് പറഞ്ഞതായി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു.
വെടിനിര്‍ത്തല്‍ കരാറിന്റെ എല്ലാ ധാരണകളും നടപ്പിലാക്കാന്‍ ശക്തമായി പ്രവര്‍ത്തിക്കുമെന്നും പരമാവധി പ്രതികരണവും സീറോ ടോളറന്‍സും കാണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹിസ്ബുള്ളയെ തങ്ങളുടെ പഴയ രീതിയിലേക്ക് മടങ്ങാന്‍ ഇസ്രായേല്‍ അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ലെബനന്‍ 'അവരുടെ ഭാഗം നടപ്പിലാക്കാനും ഹിസ്ബുള്ളയെ ലിറ്റാനിക്കപ്പുറം അകറ്റി നിര്‍ത്താനും എല്ലാ അടിസ്ഥാന സൗകര്യങ്ങളും തകര്‍ക്കാനും ലെബനന്‍ സൈന്യത്തിന് അധികാരം നല്‍കണമെന്നും കാറ്റ്‌സ് പറഞ്ഞു.
തങ്ങള്‍ക്ക് യുദ്ധത്തിലേക്ക് മടങ്ങേണ്ടി വന്നാല്‍ ശക്തമായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മൗണ്ട് ഡോവില്‍ ഹിസ്ബുള്ളയുടെ ആക്രമണത്തോട് പ്രതികരിച്ചു. മൗണ്ട് ഡോവില്‍ ഹിസ്ബുള്ളയുടെ വെടിവയ്പ്പ് ഗുരുതരമായ വെടിനിര്‍ത്തല്‍ ലംഘനമാണെന്ന് പറഞ്ഞു. ഇസ്രായേല്‍ ഇതിനോട് ശക്തമായി പ്രതികരിക്കുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു, വെടിനിര്‍ത്തല്‍ തുടരാന്‍ തങ്ങള്‍ തീരുമാനിച്ചതായും ഹിസ്ബുള്ളയുടെ ഏത് ലംഘനത്തിനും ചെറുതോ ഗുരുതരമായതോ ആയ പ്രതികരണം നല്‍കാനും തീരുമാനിച്ചതായും നെതന്യാഹു പറഞ്ഞു.